Image

അരിസോണ : ഗീതയുടെ ശുഭാരംഭം ഏപ്രില്‍ 15 ന്

മനു നായര്‍ Published on 07 April, 2018
അരിസോണ : ഗീതയുടെ ശുഭാരംഭം ഏപ്രില്‍ 15 ന്
ഫീനിക്‌സ്: അരിസോണയിലെ ഗുരുവായൂരപ്പന്‍ വിശ്വാസികളുടെ ചിരകാലമായുള്ള ആഗ്രഹ സാക്ഷാല്‍കാരത്തിനുള്ള പ്രഥമ ഉദ്യമത്തിന് ഈ വിഷു ദിനത്തില്‍ നാന്ദി കുറിക്കുകയാണ്. അരിസോണയിലെ ഗുരുവായൂരപ്പന്‍ വിശ്വാസികള്‍ക്ക് കണ്ണനെ കാണാനും കണ്ണനു പൂജ ചെയ്യാനും നാരായണ മന്ത്രം ജപിക്കാനും ഏകാദശി തൊഴാനും കണ്ണന്റെ കഥകള്‍ കേള്‍ക്കുവാനും അത് പുതിയ തലമുറയിലേക്കു പകര്‍ന്നുകൊടുക്കാനുമുള്ള ഒരിടം വേണമെന്നതു വളരെ നാളായുള്ള ഒരാഗ്രഹം ആയിരുന്നു.

ആ ആശയസ്വപ്നം സാക്ഷാല്‍കരിക്കാനും കേരളീയ സാംസ്കാരിക പൈതൃകവും, കേരളീയ വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളൂം അതിന്റെ അന്തസത്തയും തലമുറകള്‍ പിന്തുടരണമെന്ന ആത്യന്തികമായ ആഗ്രഹവുമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് ഈ കൂട്ടായ്മയുടെ മുഖ്യ സംഘാടകരിലൊരാളും അരിസോണയിലെ ഇന്ത്യ അസ്സോസിയേഷന്റെ മുന്‍ പ്രെസിഡന്റുമായ ഡോ. സതീഷ് അമ്പാടി അറിയിച്ചു.

ഡോ. കളീക്കല്‍ ഹരികുമാര്‍, സുധിര്‍ കൈതവന, ശ്രീകുമാര്‍ നമ്പ്യാര്‍, ഡോ. ശരത് മേനോന്‍, മനു നായര്‍, വിജയ് നായര്‍, രാജേഷ് ബാബ, ജയമോഹന്‍ കര്‍ത്താ, ജിജു അപ്പുക്കുട്ടന്‍, ശ്യം രാജ്, ഗിരീഷ് ചന്ദ്രന്‍, ശ്രീജിത്ത് ശ്രീനിവാസന്‍, ശ്രീകുമാര്‍ കൈതവന, ജോലാല്‍ കരുണാകരന്‍, പ്രവീണ്‍ ഷേണായ്, കല്യാണി മംഗലാട്ട്, ഗണേഷ് ഗോപാലപ്പണിക്കര്‍, സജീവ് മാടമ്പത്, സുരേഷ് നായര്‍ , ദിലീപ് പിള്ള, ഷാനവാസ് കാട്ടൂര്‍, ഒരുപറ്റം വിശ്വാസികളുടെ വളരെനാളായുള്ള ശ്രമഫലമായാണ് ഈ കൂട്ടായ്മ നിലവില്‍ വരുന്നത്.

'ശുഭാരംഭ'ത്തിന്റെ കാര്യാപരിപാടികള്‍ ഏപ്രില്‍ 15 ന് ഞാറാഴ്ച ഇന്‌ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10നു ശുഭാരംഭ ചടങ്ങുകള്‍ ആരംഭിക്കും.

ഇതിന്റെ ഭാഗമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മാതൃകയില്‍ ശ്രീകോവില്‍ നിര്‍മിച്ച് അലങ്കാരം, ഗണപതി പൂജ, ശുഭാരംഭ പൂജ, വിഷു പൂജ തുടങ്ങിയ ചടങ്ങുകളുടെ പൂര്‍ണതയോടെയാണ് ശുഭാരംഭ ചടങ്ങുകള്‍ നടക്കുക. പരമ്പരാഗത രീതിയില്‍ വിഷുക്കണിയൊരുക്കി കണിദര്‍ശനം തുടര്‍ന്ന് കൈനീട്ടവും നല്‍കും. കൂടാതെ വിശ്വാസികള്‍ക്ക് വിഷു / പുതുവര്‍ഷ പൂജ, അര്‍ച്ചന, എന്നിവ നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

തുടര്‍ന്ന് നടക്കുന്ന ശുഭാരംഭ ചടങ്ങില്‍ അരിസോണയിലെ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളിലെ സമുന്നതരായ നേതാക്കള്‍ ഭാഗഭാക്കാകും. പൂജാദി കര്‍മങ്ങള്‍ക്കു ശ്രീ വെങ്കട് കൃഷ്ണക്ഷേത്ര തന്ത്രി കിരണ്‍ റാവുവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.

ചടങ്ങുകളിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ഈ സംരഭത്തിന് എല്ലാ സഹായസഹകരണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും കാംഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സതീഷ് അമ്പാടി : 4807032000, സുധീര്‍ കൈതവന : 4802467546
സജീവ് മാടമ്പത് : 6235567019,ദിലീപ് പിള്ള : 4805167964
ഗണേഷ് ഗോപാലപ്പണിക്കര്‍: 6142266789, ഷാനവാസ് കാട്ടൂര്‍ : 4805773009
അരിസോണ : ഗീതയുടെ ശുഭാരംഭം ഏപ്രില്‍ 15 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക