Image

വിദ്യാഭ്യാസക്കച്ചവടത്തിന്റെ മറ്റൊരു പിഞ്ചു രക്തസാക്ഷി (ഡോ.മാത്യൂ ജോയിസ്, ഒഹായോ)

Published on 03 April, 2018
വിദ്യാഭ്യാസക്കച്ചവടത്തിന്റെ മറ്റൊരു പിഞ്ചു രക്തസാക്ഷി (ഡോ.മാത്യൂ ജോയിസ്, ഒഹായോ)
വിദ്യാസമ്പന്നരായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ വന്‍കിട മുതലാളിമാരും മതമേലധ്യക്ഷന്മാരും, എന്ത് ചെയ്താലും, അമിതലാഭം കൊയ്യാനുള്ള കഴുകക്കണ്ണുകളുമായി കേരളത്തിലും പുറത്തും വട്ടമിട്ടു പറന്നുകൊണ്ടെയിരിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി വിദ്യാഭ്യാസമെന്ന പരിപാവനമായ വ്യവസ്ഥിതിയെത്തന്നെ വ്യഭിചരിച്ചു കൊണ്ട്, വളര്‍ന്നു വരുന്ന തലമുറയെയും, അവരില്‍ പ്രതീക്ഷ നട്ടുകൊണ്ടിരിക്കുന്ന മാതാപിതാക്കളെയും ചൂഷണം ചെയ്യുന്നതില്‍ പ്രൈവറ്റ് സ്കൂളുകള്‍ ശരിക്കും പച്ചപിടിച്ചു കഴിഞ്ഞു.

ഇവരുടെ ഉത്തരവാദിത്വമില്ലായ്മയുടെയും ദുര്‍വാശിയുടെയും, ഒടുവിലത്തെ രക്തസ്സാക്ഷിയായി, കോട്ടയത്തിനടുത്ത് പാമ്പാടിയിലുള്ള ക്രോസ് റോഡ്‌സ് എന്ന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥി യായിരുന്ന ബിന്റോ ഈപ്പന്‍ സ്വയം ജീവന്‍ ഒടുക്കിയപ്പോള്‍, അന്ന് ശരിക്കും കണ്ണീരില്‍ കുതിര്‍ന്ന ദുഃഖശനിയാഴ്ചയാക്കിക്കൊണ്ട് മലയാളക്കരയെ ആകമാനം നടുക്കിയെന്ന വാര്‍ത്തായാണ് നമ്മള്‍ പത്രങ്ങളിലും ന്യൂസ് ചാനലുകളിലും കണ്ടും കേട്ടുമിരുന്നത്.

പാമ്പാടിയില്‍ പ്രശസ്തമായ പി ടി എം ഗവണ്മെന്റ് ഹൈസ്കൂള്‍, എം ജി എം ഹൈസ്കൂള്‍, പാമ്പാടി എഞ്ചിനീയറിംഗ് കോളേജ് എന്നിവയുടെ നടുവില്‍, കോടികള്‍ മുടക്കിവന്കിളട ഇംഗ്ലീഷ് മീഡിയം സീ ബി എസ് ഇ സ്കൂളും, അടുത്തുതന്നെ കേരളാ സിലബസ് ഹയര്‌സെയക്കന്ഡ റി സ്കൂളും തുടങ്ങി വെച്ചത് നാട്ടുകാരെ നന്നാക്കാനാണെന്ന് തോന്നുന്നുണ്ടോ? അതോ, സമീപത്തുള്ള സ്കൂളുകളെ പരാജയപ്പെടുത്തിക്കാണിച്ചു, വന്‍ ഫീസുകള്‍ പിടുങ്ങി കൊള്ളലാഭം കൊയ്യാമെന്ന ഒറ്റ കച്ചവടക്കണ്ണ്! മാത്രമേ ഇവര്ക്കു ള്ളോ?.

ബിന്‌ടോ ഈപ്പന്‍ ഒരു ശരാശരിയോ, അതിനും താഴെയോ ഉള്ള ഒരു പതിനാലുകാരന്‍ ആയിരുന്നില്ല. ഇതുവരെ ഒരു ക്ലാസ്സിലും തോറ്റിട്ടില്ല,സംസ്ഥാന തല സ്കൂള്‍ മീറ്റില്‍ ബാററ്മിന്റന്‍മത്സരത്തിലും വിജയി ആയിരുന്നു . റോളര്‍ സ്‌കേറ്റിംഗ്, ക്രിക്കറ്റ് തുടങ്ങിയ സ്‌പോര്ട്‌സിലല്‍ മുന്‍ പന്തിയില്‍, ആണ്‍ കുട്ടികള്ക്കും പെണ്കുടട്ടികള്ക്കും ഒരേപോലെ ഉത്തമ സുഹൃത്തും സഹായിയും. എല്ലാ കാര്യങ്ങള്ക്കുംര ഉത്സാഹത്തോടെ, പൂര്ണ്ണാ മനസ്സോടെ നിറവേറ്റുവാന്‍, സദാ ചിരിക്കുന്ന മുഖവുമായി മുന്പ ന്തിയില്‍ നിന്നിരുന്നവന്‍.

ആരാധനാ കാര്യങ്ങളിലും, സണ്‍ഡേ സ്കൂള്‍പഠനത്തിലും, സര്വ്വവഥാ മുന്‍പന്തിയില്‍ തന്നെ ആയിരുന്നു ഈ പിഞ്ചു ബാലന്‍. പ്രായഭേദമെന്ന്യേനിരവധി സുഹൃത്തുക്കളെയും സമ്പാദിക്കാന്‍ ആ കൊച്ചുമിടുക്കന് ഇക്കാലയളവില്‍ സാധിച്ചു. വാഴൂര്‍ പുളിക്കല്‍ കവല പൊടിപാറ യില്‍ ഈപ്പന്‍ വരുഗീസിന്റെയും ബിന്ദു (വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് എല്‍ പി സ്കൂള്‍ അധ്യാപിക) വിന്റെയും ഏകപുത്രന്‍ കൂടിയായിരുന്നു ബിന്റോ.

ബിന്റോയുടെവേര്‍പാടിലൂടെ നഷ്ടപെട്ടത് പൊന്‍കുന്നം പത്തൊന്പ)താം മൈലില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ 50 അനാഥര്‍ക് ശനിയാഴ്ച ദിവസം കിട്ടിക്കൊണ്ടിരുന്നപൊതിച്ചോര്‍ കൂടിയാണ്.എല്ലാ ആഴ്ചകളിലും ബിന്റോ തന്റെസമീപവാസികളില്‍ നിന്നും പൊതിച്ചോറ് വാങ്ങി പിതാവായബിനു പൊടിപ്പാറയോടൊപ്പം അനാഥാലയത്തില്‍ എത്തിച്ചുകൊടുക്കുമായിരുന്നു. അനാഥാലയത്തിലെഅന്തേവാസികളുടെഎല്ലാം കൊച്ചു സഹോദരനും , മകനും,കൊച്ചുമകനും ഒക്കെ ആയി മാറുവാന്‍ ബിന്റോയ്ക്കു സാധിച്ചുഎന്നു പറയുമ്പോള്‍ വിതുമ്പിക്കരയുകയാണ് ഇവിടുത്തെ അന്തേവാസികള്‍..

ഇങ്ങനെ എന്തെല്ലാം പറയാനുണ്ട് ഈ കൊച്ചു മിടുക്കനെപ്പറ്റി.. ഇതേപോലെ സര്‍വകാര്യപ്രാപ്തനുംസേവനസന്നദ്ധതയുംകഴിവുമുള്ള മറ്റൊരു വിദ്യാര്ഥി്യെ സ്കൂള്‍ മാനേജുമെന്റിന് കാട്ടിത്തരാനുണ്ടോ ഇവന് പകരം വെയ്ക്കാന്‍ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ച മുന്പുംതന്നെപത്താംക്ലാസ് പഠനം ആരംഭിച്ചപ്പോള്‍ മുതല്‍, ബിന്‌ടോയും എന്നും ക്ലാസ്സില്‍ വരുന്നുണ്ടായിരുന്നു. പത്താംക്ലാസിലെ പുസ്തകങ്ങള്‍ കിട്ടിയത് കവറിട്ടു നെയിംലേബലുകള്‍ ഒട്ടിച്ച്, കൂട്ടുകാരോടൊപ്പം സന്തോഷവാനായി പഠനം തുടരുകയായിരുന്നു.

എന്നാല്‍ പൊടുന്നനെ കഴിഞ്ഞ ദിവസ്സം ആ ക്ലാസിലെ ആറു കുട്ടികളെ ഓഫീസില്‍ വിളിപ്പിച്ചു, അവര്ക്കു ള്ള റ്റീ സീകള്‍ കവറിലാക്കിവെച്ചിരിക്കയാണെന്ന് കാണിച്ചുകൊടുത്തതായും പറയപ്പെടുന്നു.മാത്രമല്ല പുസ്തകങ്ങള്‍ തിരിച്ചുവാങ്ങി കവറുകള്‍ വലിച്ചു കീറിക്കളയുകയും ചെയ്തു.
അപ്പോഴാണ് അവന്‍ അറിഞ്ഞത് പത്താം ക്ലാസ്സില്‍ നൂറുശതമാനം വിജയം സ്കൂളിന് ലഭിക്കുവാന്‍ വേണ്ടി പഠിച്ച സ്കൂളില്‍നിന്ന് തന്നെ ഒഴിവാക്കുകആണെന്ന്. പതിനാലുവയസ്സു മാത്രമുള്ളആ കുഞ്ഞു മനസ്സിന് താങ്ങാന്‍കഴിയുന്നതിനും അപ്പുറമായിരുന്നു ആ ടിസികളുടെ ഭയപ്പെടുത്തല്‍!



ഈ കുട്ടികള്‍ പഠിക്കാന്‍ മോശമെന്ന് തോന്നിയിരുന്നെങ്കില്‍ പ്രത്യേക ട്യൂഷന്‍ കൊടുക്കുകയോ, അതെ സ്കൂളിലെ കേരളാ സിലബസ്സിലോ മാറ്റാമായിരുന്നില്ലേ? അതിന് പകരം അവര്‍ ഒന്പസതു വര്ഷം കളിച്ചു പഠിച്ചു നടന്നസ്കൂളില്‍ നിന്നും പുറത്താക്കുന്നതാണോ മര്യാദ?. ഇതുമൂലം കുട്ടികള്ക്കു ണ്ടായെക്കാവുന്ന നാണക്കേടും മാനസ്സികപിരി മുറുക്കവും മനസ്സില്‍ ആക്കാവുന്ന വിവരമുള്ള ഒരു അധ്യാപകനും ഈ സ്കൂളില്‍ ഇല്ലയോ? അതോ മാനെജുമെന്റ്‌റ് എന്ത് പറഞ്ഞാലും ഏറാന്‍ മൂളാന്‍ മാത്രമറിയാവുന്ന നിര്വിനകാര ജീവികളാണോ ഈ സ്കൂളിലെ ശ്രേഷ്ഠ അധ്യാപകവൃന്ദം?. അതോ സ്കൂളിന് പേരും പ്രശസ്തിയും കിട്ടാന്‍ ഇവര്‍ എന്ത് കുത്സിത മാര്ഗ്ഗ്വും സ്വീകരിക്കുമോ?

നിരവധി കഴിവുകളുള്ള ബിന്റോ കഴിഞ്ഞ ദിവസംതന്നെ സ്‌നേഹിച്ച മാതാപിതാക്കളെയും , ഉറ്റവരെയും വിട്ടുപിരിയുമ്പോള്‍ അതിന്റെ പിന്നില്‍ കച്ചവട കണ്ണോടെവിദ്യാഭ്യാസ മേഖലയെ നോക്കി കാണുന്ന കഴുകന്‍ മാരുടെപണക്കൊതിയെ ആണ് സമൂഹത്തിനു മുന്‍പില്‍ വലിച്ചുകീറുന്നത്. ഒന്‍പതു വര്‍ഷം താന്‍ പഠിച്ച സ്കൂളില്‍ നിന്നും തന്നെപുറത്താക്കാന്‍ പോകുന്നു എന്നറിഞ്ഞ ആ കുരുന്നു ഹൃദയംവിങ്ങിപൊട്ടുന്ന കാര്യം വിദ്യാഭ്യാസ കച്ചവട കൊതിയന്മാര്‍ക്ക് മനസിലായില്ല. അവരുടെ കണ്ണുകളില്‍ പണക്കൊതിയുടെതിമിരം ബാധിച്ചിരുന്നു. നഷ്ടപ്പെടുന്നത് അവര്‍ക്കു ഒന്നുമല്ലല്ലോ.അവരുടെ ലക്ഷ്യം നൂറു ശതമാനം ഉന്നത വിജയം മാത്രം.അതിനിടയില്‍ ശിഥിലമായ പാവപ്പെട്ട ഒരു കുടുംബത്തിന്റെ് കണ്ണീരിനും നൊമ്പരങ്ങള്‍ക്കും എന്ത് സ്ഥാനം? .

ക്രോസ്‌റോഡ് സ്കൂള്‍മാനേജ്‌മെന്റ് യാതൊരു തരത്തിലുമുള്ളമാപ്പ് അര്‍ഹിക്കുന്നില്ല. കാരണം ഇവര്‍ ഒരു കുരുന്നു കുഞ്ഞിനെനിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയവരാണ്. പ്രതിഭാശാലികളായകുഞ്ഞുങ്ങളുടെ മനസ്സില്‍ താന്‍ ഒന്നിനുംകൊള്ളരുതാത്തവനാണെന്നു മുദ്രകുത്തി അവരുടെകഴിവുകളെ ഇല്ലായ്മ ചെയ്യുന്നവരാണ്.

ബിന്റോയുടെ മരണം സത്യത്തില്‍ ഒരു കൊലപാതകമാണ്.
ഇവിടുത്തെ വിദ്യാഭ്യാസ കച്ചവടത്തിന്റൊ അടങ്ങാത്തആര്‍ത്തിയുടെ ഇരയാണവന്‍.

മുഴുവന്‍ പേരും ജയിക്കാത്തത് സ്കൂളിന്റെ പേരിനു കളങ്കംവരുത്തും എന്ന് കരുതുന്ന അപകടകരമായസ്കൂള്‍ അധികൃതരുടെ മിഥ്യാബോധത്തിന്റെ ഇരയാണവന്‍.

ഒരുകുഞ്ഞു മനസ്സിനെ എങ്ങനെ പരിഗണിക്കണംഎന്നറിയാത്ത ഹൃദയം ഇല്ലാത്ത സ്കൂള്‍ അധികാരികളുടെമാനസികാക്രമണത്തിന്റെ ഇരയാണവന്‍.

മാര്‍ക്കിന്റെ മാനദണ്ഡത്തില്‍ മാത്രം ഒരു വിദ്യാര്‍ത്ഥിയെഅളക്കുന്ന കാഴ്ചയില്ലാത്തവരുടെ ക്രൂരതയുടെ ഇരയാണവന്‍.

ഒരു വിദ്യാര്‍ത്ഥി ജീവിക്കുന്നത് പുസ്തകത്തില്‍ മാത്രമല്ലെന്ന്എന്നാണ് നിങ്ങള്‍ തിരിച്ചറിയുക.ക്രോസ്സ്‌റോഡ്‌സ് സ്കൂളിലെ അധ്യാപകരെ നിങ്ങള്‍ അന്വേഷിച്ചോ.??
ചിലപ്പോള്‍ അവന്റെ ഉള്ളില്‍ ഒരു ചിത്രകാരന്‍ ഉണ്ടാകും,ഒരുപാട്ടുകാരനും,ക്രിക്കറ്റ്കളിക്കാരനും ഉണ്ടാകും.
അവന്‍ ചിലപ്പോള്‍ നന്നായി സ്വപ്നം കാണുമായിരിക്കും.
അങ്ങനെ നിങ്ങള്‍ അറിയാത്ത, അവനില്‍ തുടങ്ങി അവനില്‍അവസാനിച്ച ഒരുപാടു ഒരുപാട് കഴിവുകള്‍ ഉണ്ടാകും.
അത് കണ്ടെത്താന്‍ കഴിയാത്ത നിങ്ങളാണ് സത്യത്തില്‍ ആത്മഹത്യ ചെയ്യേണ്ടത്.

ഈ നാട്ടില്‍ സീ ബി എസ് ഈ യില്‍ റാങ്ക് വാങ്ങിച്ചവര്‍ വളരെ കുറച്ചേ ഉള്ളുവെന്ന് ഓര്ക്കഈണം. സാധാരണ സ്കൂളുകളില്‍ പഠിച്ചു ജയിച്ചവരും നല്ല നിലയിലും പദവികളിലും എത്തിച്ചേര്ന്നി്ട്ടുണ്ട്. പത്താംക്ലാസ് പാസ്സാകാത്തവര്‍ പോലും കഠിനമായ അദ്ധ്വാനത്തില്‍ ജീവിതവിജയം കണ്ടെത്തി നമുക്ക് ചുറ്റും ജീവിക്കുന്നു.മിത്യാഭിമാനത്തിന്റെയും വിദ്യാഭ്യാസക്കഴുകന്മാരുടെയും ഇടയില്‍ നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെ ബലിയാടുകള്‍ ആക്കരുതെ.

നാളെയുടെഭാവി തലമുറ നഷ്ടമാകാതിരിക്കാന്‍
ക്രോസ് റോഡ്‌സ് പോലെയുള്ള സ്കൂളുകളുടെ മത്സരബുദ്ധിക്കും കാടത്വത്തിനും അവസാനംകുറിക്കുക തന്നെ വേണം.കാരണം നിങ്ങള്‍ അനാഥമാക്കിയത് ഒരുകുടുംബത്തെയാണ്. മാതാപിതാക്കളുടെ പ്രതീക്ഷയും,മോഹങ്ങളും സ്വപ്നങ്ങളുമാണ്, വരും തലമുറയെ ആണ്, നാടിന്റെ കര്മനിരതനാകേണ്ടിയിരുന്ന ഒരു സേനാനിയെ ആണ്.

അതുകൊണ്ടുമാതാപിതാക്കളെ നമ്മുടെ മക്കള്‍ക്കും ഈ ദുരവസ്ഥഉണ്ടാകാതിരിക്കാന്‍ നമുക്ക് കൈ കോര്‍ക്കാം.മാതാപിതാക്കള്ക്കും അദ്ധ്യാപകര്ക്കും പുതിയ കാഴ്ചപ്പാട് നല്കാകന്‍ ബോധവല്ക്ക്രണം നടത്തണം. കൂടാതെ, മാനേജുമെന്റിനെ സ്ഥാപിത താല്പണര്യങ്ങള്ക്കാ യി പിന്താങ്ങുന്ന പി ടി ഏ പ്രസിഡണ്ടുമാരെ മാറ്റി, കുട്ടികളുടെ ഉന്നമനവും മാതാപിതാക്കളുടെ ആകുലതകളെ തരണം ചെയ്യാനും ആത്മാര്ഥ മായും ഉത്തരവാദിത്വപരവുമായും നയിക്കാന്‌കെടല്പുള്ളവരെ അസോസിയേഷനുകളുടെസാരഥ്യം ഏല്പിക്കണം.

കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിച്ചുകൊണ്ട് വിദ്യാഭ്യാസക്കച്ചവടത്തിന് കടിഞ്ഞാന്‍ ഇടണം. അതിനു കേരളസമൂഹം ഒന്നിച്ചുകൈ കോര്‍ക്കുമ്പോള്‍ പ്രവാസി മാധ്യമ പ്രവര്ത്ത കരും എഴുത്തുകാരും പിന്നിലുണ്ടാവുമെന്നു സംശയിക്കേണ്ടിയതില്ല.
വിദ്യാഭ്യാസക്കച്ചവടത്തിന്റെ മറ്റൊരു പിഞ്ചു രക്തസാക്ഷി (ഡോ.മാത്യൂ ജോയിസ്, ഒഹായോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക