സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് ഭയമില്ലെന്നു ചലച്ചിത്രതാരം പാര്‍വ്വതി. ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ് മൈ വേള്‍ഡ് എന്ന ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് നടിയുടെ വെളിപ്പെടുത്തല്‍. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും.'കസബ എന്ന സിനിമയെ ആദ്യമായി വിമര്‍ശിക്കുന്നത് ഞാനല്ല. എനിക്ക് മുന്‍പു പലരും അതിനെ വിമര്‍ശിച്ചിരുന്നു. അന്ന് എനിക്കു നേരെ ഉയര്‍ന്ന ആക്രമണങ്ങളേക്കാള്‍ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷന് മര്ദ്ദിച്ചാല് എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു.
കമന്റുകള്‍ വായിച്ചതിനു ശേഷം സംശയം തോന്നി എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ഞാന്‍ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ ഈ പ്രശ്നത്തിനു ശേഷം എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പലരും ആവശ്യപ്പെട്ടു. പാര്‍വ്വതി പറഞ്ഞു. മൈസ്റ്റോറിയാണ് പാര്‍വതിയുടെ പുതിയ സിനിമ.