Image

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല

Published on 08 April, 2018
കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്താനുള്ള നിയമനിര്‍മ്മാണത്തിനെതിരെ സുപ്രിം കോടതിയും ഗവര്‍ണറും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ ഇനി ഇക്കാര്യത്തില്‍ സര്‍ക്കാരുമായി പ്രതിപക്ഷം ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന് നിയമമന്ത്രി എകെ ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഇക്കാര്യത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. 180 വിദ്യാര്‍ത്ഥികളുടെ കണ്ണീരിന് മുന്‍പില്‍ അവരുടെ ഭാവി ഓര്‍ത്ത് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചത് കൊണ്ടാണ് ബില്ലിനെ സഭയില്‍ പിന്തുണച്ചത്.

ആത്മഹത്യയിലേക്ക് നീങ്ങുന്ന കുട്ടികളെ ആ ദയനീയാവസ്ഥയില്‍ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനുമുണ്ടെന്ന് കണ്ടതിനാലാണ് ആ സമീപനം സ്വീകരിച്ചത്. ഏതായാലും സുപ്രിം കോടതിയും ഗവര്‍ണറും അതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ഇനി പോംവഴി കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക