Image

ഇന്ത്യന്‍ തീരം ലക്ഷ്യമിട്ടു ഭീകരര്‍ : കൊച്ചിയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

Published on 08 April, 2018
 ഇന്ത്യന്‍ തീരം ലക്ഷ്യമിട്ടു ഭീകരര്‍ : കൊച്ചിയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം
കൊച്ചി: കറാച്ചിയില്‍ നിന്നു മീന്‍പിടിത്ത ബോട്ടില്‍ ഇന്ത്യന്‍ തീരം ലക്ഷ്യമിട്ടു ഭീകരര്‍ നീങ്ങുന്നതായ മുന്നറിയിപ്പിനെ തുടര്‍ന്നു കൊച്ചി തീരത്തും ജാഗ്രത. കോസ്റ്റ്‌ ഗാര്‍ഡില്‍ നിന്നു കഴിഞ്ഞ ദിവസം മുന്നറിയിപ്പു ലഭിച്ചതായി ഫോര്‍ട്ട്‌ കൊച്ചി തീരദേശ പൊലീസ്‌ അറിയിച്ചു. ഇതേത്തുടര്‍ന്നു കടല്‍ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്‌.


കേരളത്തിലും ലക്ഷദ്വീപ്‌ തീരത്തും കോസ്റ്റ്‌ഗാര്‍ഡും നിരീക്ഷണം നടത്തുന്നുണ്ട്‌. ഭീകരര്‍ കടല്‍വഴി ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നു അതീവ ജാഗ്രത നിര്‍ദേശമാണ്‌ ഇന്നലെ നല്‍കിയിരുന്നത്‌. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്നു ഗോവയുടെ തീരത്തുനിന്നു പ്രവര്‍ത്തിക്കുന്ന എല്ലാ കപ്പല്‍, കസിനോകള്‍ തുടങ്ങിയവയ്‌ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സംസ്ഥാന തുറമുഖ വകുപ്പ്‌ മന്ത്രി ജയേഷ്‌ സാല്‍ഗോന്‍കര്‍ അറിയിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക