Image

ഫാമിലി കോണ്‍ഫറന്‍സ്: റജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 15

രാജന്‍ വാഴപ്പള്ളില്‍ Published on 08 April, 2018
ഫാമിലി കോണ്‍ഫറന്‍സ്: റജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 15
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡ്ക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് കോണ്‍ഫറന്‍സിന് കൊടിയേറാന്‍ മൂന്നു മാസം അവശേഷിക്കെ റജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളുടെ ഭാഗമായ ഫീസ് അടയ്ക്കാനുള്ള അവസാനതീയതി ഏപ്രില്‍ 15 ഞായറാഴ്ച ആണെന്ന് കോണ്‍ഫറന്‍സ് ഭാരവാഹികള്‍ അറിയിച്ചു.

ഒട്ടനവധിപ്പേര്‍ മുഴുവന്‍ തുകയും അടച്ച് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇനിയും പലരും നിശ്ചിത തുക അടയ്ക്കാനുള്ളതു കൊണ്ടാണു മറ്റൊരു അറിയിപ്പ് കൂടി നല്‍കുന്നതെന്നും കോ-ഓര്‍ഡിനേറ്റര്‍ ഫാ.വര്‍ഗീസ് എം.ഡാനിയല്‍ പറഞ്ഞു. റജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ടെങ്കിലും 15നകമായി നിശ്ചിത തുക ട്രഷറര്‍ക്കു കിട്ടിയാല്‍ മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുള്ളു.

ഇടവക സന്ദര്‍ശനങ്ങള്‍ വിജയകരമായി തുടരുകയാണെന്നു ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു. റാഫില്‍, സുവനീര്‍ തുടങ്ങിയവയിലൂടെയുളള ധനസമാഹരണ പരിപാടികള്‍ക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്ന് ട്രഷറര്‍ മാത്യു വര്‍ഗീസ് അറിയിച്ചു. വിവിധ കമ്മിറ്റികള്‍ തങ്ങളില്‍ അധിഷ്ഠിതമായിരിക്കുന്ന കര്‍മപരിപാടികളുമായി ഏറെ മുന്‍പിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് , വെബ്‌സൈറ്റ്- www.fyconf.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക