Image

ഗുരുവായൂരില്‍ 1000 രൂപയ്ക്കു സ്‌പെഷല്‍ ദര്‍ശനം തുടങ്ങി; പുത്തന്‍ ദര്‍ശന സംവിധാനത്തിനെതിരേ ബിജെപി

Published on 08 April, 2018
ഗുരുവായൂരില്‍ 1000 രൂപയ്ക്കു സ്‌പെഷല്‍ ദര്‍ശനം തുടങ്ങി; പുത്തന്‍ ദര്‍ശന സംവിധാനത്തിനെതിരേ ബിജെപി
ഗുരുവായൂരില്‍ കണ്ണനെ കാണാന്‍ കാശുള്ളവനു സൗകര്യമൊരുക്കുന്ന സ്‌പെഷ്യല്‍ ദര്‍ശനത്തിനെതിരേ വ്യാപക പരാതി. 1000 രൂപയ്ക്ക് നെയ്യ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് സ്‌പെഷല്‍ ദര്‍ശനമാണ് ഇപ്പോള്‍ നല്‍കുന്നത്. ക്യൂവില്‍ നില്‍ക്കണ്ട, ശ്രീകോവിലിനു മുന്നില്‍ നിന്ന് സുഖമായി ദര്‍ശനം നടത്താം. ഇത് ഭക്തര്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതാണെന്നും ഇത് അനുവദിക്കരുതെന്നു കാണിച്ച് ബിജെപി രംഗത്തു വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും മുന്തിയ ക്ഷേത്രങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ഗുരുവായൂരിലും ഈ സ്‌പെഷ്യല്‍ ദര്‍ശനം അനുവദിച്ചുതുടങ്ങിയത്. 1000 രൂപയ്ക്ക് നെയ്യ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് വരി നില്‍ക്കാതെ കൊടിമരത്തിനു മുന്നിലൂടെ ഗുരുവായൂരപ്പനെ ദര്‍ശിക്കാനുള്ള സംവിധാനമാണ് ക്ഷേത്രം അധികാരികള്‍ ഏര്‍പ്പെടുത്തുന്നത്.

ഇതിനുപുറമേ പ്രസാദക്കിറ്റും നല്‍കുന്നുണ്ട്. നൂറോളം പേര്‍ ഇന്ന് ഈ സംവിധാനം പ്രയോജനപ്പെടുത്തി. ആയിരം രൂപയ്ക്ക് ദര്‍ശനം നല്‍കുന്ന സംവിധാനത്തിനെതിരെ ബിജെപിക്കു പുറമേ, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക