Image

ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബസംഗമം ഏപ്രില്‍ 28ന്

ജയപ്രകാശ് നായര്‍ Published on 09 April, 2018
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബസംഗമം ഏപ്രില്‍ 28ന്
ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളായ  മലയാളികളുടെ കൂട്ടായ്മയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം ഏപ്രില്‍ 28 ശെനിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ വെസ്റ്റ് നായക്കിലുള്ള ക്ലാര്‍ക്‌സ് ടൌണ്‍ റിഫോം ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതാണ് എന്ന് പ്രസിഡന്റ്‌റ് ശ്രീ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അറിയിച്ചു. 

വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് നടക്കുന്ന ഈ സംഗമത്തില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണെന്ന് ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള പറഞ്ഞു.  സംഗമം വിജയിപ്പിക്കുന്നതിനായി കോര്‍ഡിനേറ്റര്‍മാരായി ജയപ്രകാശ് നായര്‍, ബാബുരാജ് പിള്ള, ചെറിയാന്‍ കോശി, വിശാല്‍ വിജയന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. 

ഭാരത് ബോട്ട് ക്ലബ്ബ് ഈ വര്‍ഷം കാനഡയിലും അമേരിക്കയിലും നടക്കുന്ന എല്ലാ വള്ളം കളി മത്സരങ്ങളിലും മാറ്റുരക്കാന്‍ തയ്യാറെടുത്തു വരികയാണെന്ന്  ക്യാപ്റ്റന്‍ ചെറിയാന്‍ ചക്കാലപ്പടിക്കല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ലയര്‍ കാണുക.   



ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബസംഗമം ഏപ്രില്‍ 28ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക