Image

സ്വാതി തിരുനാള്‍ സംഗീതോത്സവം ഏപ്രില്‍ ഇരുപത്തിയെട്ടിന്

പ്രസാദ് ലോസാഞ്ചലസ് Published on 09 April, 2018
സ്വാതി തിരുനാള്‍ സംഗീതോത്സവം ഏപ്രില്‍ ഇരുപത്തിയെട്ടിന്
ലോസ് ആഞ്ചെലെസ്:   കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ്(ഓം), സ്വാതി തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക്കിന്റെ (ശിവം) സഹകരണത്തോടെ ഒരുക്കുന്ന  ഇരുപത്തിയേഴാമതു  സ്വാതി തിരുനാള്‍ സംഗീതോത്സവം  ഏപ്രില്‍ ഇരുപത്തിയെട്ടു  ശനിയാഴ്ച ട്ടസ്റ്റിനില്‍ ഉള്ള ചിന്മയ മിഷന്‍ സെന്റെറില്‍ വെച്ചു നടത്തുന്നതാണ്. 

             കാലത്ത് എട്ടു മണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെ നീളുന്ന സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികള്‍ക്ക് ഒരു നല്ല വിരുന്നായിരിക്കും.   ലോസ് ആഞ്ചെലെസിലും പരിസരങ്ങളിലുമായി സംഗീത പഠനം നടത്തുന്നവര്‍ക്ക് കഴിവുതെളിയിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമുള്ള ഒരവസരമായിട്ടാണ് ഈ സംഗീതോത്സവം കണക്കാക്കപ്പെടുന്നത്. പന്ത്രണ്ടാമതു   രാജാ രവിവര്‍മ ചിത്രകലാ മത്സരത്തില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനവും സ്വാതിതിരുനാള്‍ ദിനത്തോ ടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിലേറെക്കാലം കാലിഫോര്‍ണിയയിലെ സംഗീതപ്രേമികള്‍ നല്‍കിയ പ്രോത്സാഹനവും സഹകരണവും പങ്കാളിത്തവും തങ്ങള്‍ക്ക്  പ്രചോദനം നല്‍കുന്നതായി  ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഹരി നായരുടെ സംഗീത കച്ചേരിയാണ് ഈ വര്‍ഷത്തെപ്രധാന ആകര്‍ഷണമെന്ന് ചെയര്‍മാന്‍ പ്രൊഫ. ആര്‍ ജയകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ശങ്കര സുബ്രഹ്മണ്യന്‍ (വയലിന്‍),അര്‍ജുനന്‍ നാരായണന്‍ (മൃദംഗം), ശ്രീനിവാസന്‍ ഗോവിന്ദരാജന്‍ (മൊര്‍സിങ്) എന്നിവരും കച്ചേരിക്കു മാറ്റുകൂട്ടും. 

                     സംഗീതോത്സവം വിജയിപ്പിക്കുന്നതിന് എല്ലാ സംഗീതാസ്വാദകരും സഹകരിക്കണമെന്ന് ഓം പ്രസിഡണ്ട് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍, ഡയറക്ടര്‍ രവി വെള്ളത്തേരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു    പ്രവേശനം തികച്ചും സൗജന്യമായ  പരിപാടിയില്‍      പങ്കെടുക്കാനെത്തുന്നവര്‍ക്ക്  മതിയായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  
പ്രൊഫ.ആര്‍.ജയകൃഷ്ണന്‍ (9498563225), അല്ലെങ്കില്‍  'www.ohmcalifornia.org' സന്ദര്‍ശിക്കുക.  


സ്വാതി തിരുനാള്‍ സംഗീതോത്സവം ഏപ്രില്‍ ഇരുപത്തിയെട്ടിന്സ്വാതി തിരുനാള്‍ സംഗീതോത്സവം ഏപ്രില്‍ ഇരുപത്തിയെട്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക