Image

നീരവ്‌ മോദിയുടെ അറസ്റ്റ്‌: ഇന്ത്യന്‍ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ ഹോങ്കോംഗിന്‌ ചൈനയുടെ നിര്‍ദേശം

Published on 09 April, 2018
നീരവ്‌ മോദിയുടെ അറസ്റ്റ്‌: ഇന്ത്യന്‍ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ ഹോങ്കോംഗിന്‌ ചൈനയുടെ നിര്‍ദേശം

ബെയ്‌ജിംഗ്‌: വായ്‌പാ തട്ടിപ്പ്‌ നടത്തി നാടുവിട്ട രത്‌നവ്യാപാരി നീരവ്‌ മോദിയെ അറസ്റ്റ്‌ ചെയ്യാന്‍ സഹായിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ ഹോങ്കോംഗിന്‌ ചൈനയുടെ നിര്‍ദേശം. ചൈനയുടെ പ്രത്യേക ഭരണപ്രദേശമായ ഹോങ്കോംഗിലാണ്‌ നീരവ്‌ മോദി ഇപ്പോഴുള്ളതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

നീരവ്‌ മോദിയെ താല്‍ക്കാലികമായി അറസ്റ്റ്‌ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ഹോങ്കോംഗ്‌ ഭരണകൂടത്തോട്‌ ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നതായി കഴിഞ്ഞ ആഴ്‌ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്‌ പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക