Image

ജന്‍ ഔഷധി സെന്ററുകള്‍ എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവില്‍ എപ്പോഴും

സെബാസ്റ്റ്യന്‍ ആന്റണി Published on 10 April, 2018
ജന്‍ ഔഷധി  സെന്ററുകള്‍  എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവില്‍ എപ്പോഴും
സാധാരണനിലയില്‍ ഉപയോഗിക്കുന്ന ഏറെക്കുറെ എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവില്‍ വില്‍ക്കുന്ന പൊതു മരുന്നു വില്‍പനാ കേന്ദ്രങ്ങളാണ് ജന്‍ ഔഷധി. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന മരുന്നു വില്‍പനാ സംവിധാനമാണിത്.
ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന 400 ഇനം ഔഷധങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വില വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സാധാരണ ഉപയോഗത്തിലുള്ള ഔഷധങ്ങങ്ങളാണ് ഇതില്‍ നൂറിലധികവും.

പാരസെറ്റോമോള്‍ മുതല്‍ വിവിധ തരം ആന്റിബയോട്ടിക്കുകള്‍, അസിഡിറ്റിയ്ക്ക് ഉപയോഗിക്കുന്ന പാന്റോട്രാസന്‍, ഒമിറ്റ്‌റോസോള്‍, റാനിട്രിസോള്‍, കൊളസ്‌ട്രോളിന് ഉപയോഗിക്കുന്ന ആറ്റ്‌റോവസ്റ്റാറ്റിന്‍, റോസോവസ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദത്തിനുള്ള റ്റെലിമിസ്ട്രാ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഈ കേന്ദ്രങ്ങള്‍വഴി ലഭ്യമാണ്. അമ്പത് ശതമാനത്തിലധികം വിലക്കുറവുണ്ട് ഉവിടെ ഈ മരുന്നുകള്‍ക്കൊക്കെയും.

എന്നാല്‍, രോഗികള്‍ ഒരിക്കലും ഈ മരുന്നുകള്‍ തേടിവരാത്ത വിധത്തിലുള്ള പറ്റിക്കല്‍ അരങ്ങേറുന്നത് ഡോക്ടര്‍മാരുടെ കുറിപ്പടിയെഴുത്തിലാണ്.

ജനറിക് മരുന്നുകള്‍
ജനറിക് മരുന്നുകളായാണ് ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ വില്‍പനക്കെത്തുന്നത്. അതായത്,  ഇവിടെയെത്തുന്നത് രസതന്ത്രനാമത്തില്‍ തന്നെയുള്ള മരുന്നുകളാണ്. ബ്രാന്‍ഡഡ് ആയ മരുന്നുകള്‍ക്ക് രീതിയിലും ഗുണത്തിലും ഫലത്തിലും ഉപയോഗത്തിലും വ്യത്യാസമില്ലാത്ത  ജനറിക് മരുന്നുകള്‍ മരുന്നു കമ്പനികളുടെ വ്യാവസായിക ഉല്‍പാദനത്തില്‍ പുറത്തു വരുമ്പോഴാണ് അവക്ക് കമ്പനി തിരിച്ചുള്ള പേരുകള്‍ കൈവരിക. അപ്പോള്‍ മാത്രമാണ് അവ പരസ്യങ്ങളിലൂടെ ജനശ്രദ്ധയില്‍ എത്തുന്നതും.

ബ്രാന്‍ഡഡ് ആയല്ലാതെ ജനറിക് രൂപത്തില്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാവാന്‍ ഒന്നേയുള്ളൂ വഴി. ഡോക്ടര്‍മാര്‍ കുറിപ്പടികളില്‍ തങ്ങള്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ ജനറിക് നാമം കൂടി എഴുതണം.

 കുറിപ്പടി ശീലം മാറ്റാതെ വ്യവസ്ഥ ലംഘിക്കുന്ന ഡോക്ടര്‍മാര്‍
മരുന്നുകള്‍ കുറിക്കുമ്പോള്‍ ജനറിക് പേരുകള്‍ കൂടി (അവയുടെ ലഭ്യതയനുസരിച്ച്) എഴുതണമെന്ന് നിലവില്‍ നിബന്ധനയുണ്ട്. എന്നാല്‍ ഒരു ഡോക്ടറും ഈ നിബന്ധനക്ക് ഒരു വിലയും കല്‍പിക്കാറില്ല. മരുന്നിന്റെ ബ്രാന്‍ഡ് നെയിം മാത്രമാണ് മിക്ക ഡോക്ടര്‍മാരും എഴുതുന്നത്.

ജനറിക് പേരുകളാണെങ്കില്‍ രോഗികള്‍ക്ക് ഒരേ മരുന്നിന്റെ വിവിധ ഉല്പാദകരില്‍നിന്ന് വിലനിലവാരം നോക്കി, കുറഞ്ഞ വിലക്കുള്ളത് തിരഞ്ഞെടുക്കാം. അതു ചെയ്യാതെ സ്വന്തം ഇഷ്ടത്തിലുള്ള മരുന്നു കമ്പനികളുടെ ഉല്‍പന്നത്തിലേക്ക് രോഗിയെ നിര്‍ബന്ധപൂര്‍വം കൊണ്ടെത്തിക്കുന്നതാണ് ഡോക്ടര്‍മാരുടെ മരുന്നെഴുത്ത് തന്ത്രം.

തന്ത്രത്തിനു പിന്നില്‍ ഔഷധ ലോബി
ജന്‍ ഔഷധിയില്‍ വന്‍ വിലക്കുറവില്‍ മരുന്നെത്തുമ്പോള്‍ ഔഷധക്കമ്പനികള്‍ ഡോക്ടര്‍മാരുടെ മേല്‍ പിടിമുറുക്കുന്നു. ജനറിക് മരുന്നുകള്‍ കുറിപ്പടിയില്‍ എഴുതില്ലെന്ന ശീലം ഡോക്ടര്‍മാര്‍ പൂര്‍വാധികം ശക്തിയില്‍ തുടരുകയും ചെയ്യുന്നു.അതാണ് ജന്‍ ഔഷധി മരുന്നു വില്‍പനാ അട്ടിമറിയിലും സംഭവിക്കുന്നത്. ജനറിക് പേരുകള്‍ എഴുതാതെ സ്വകാര്യ മരുന്നു ലോബിക്ക് വേണ്ടി ബ്രാന്‍ഡ് നെയിം മാത്രമെഴുതുന്നു മിക്കവാറും ഡോക്ടര്‍മാര്‍. ഗുണഭോക്താക്കള്‍ മറ്റാരുമല്ല, മരുന്നു കമ്പനികള്‍ തന്നെ. ഒപ്പം, അവരുടെ 'സേവനം' പറ്റുന്ന ഡോക്ടര്‍മാരും.

തീവെട്ടിക്കൊള്ളക്ക് സര്‍ക്കാരും കൂട്ട്
കേന്ദ്ര സര്‍ക്കാരിന് പദ്ധതി പ്രഖ്യാപിച്ചാല്‍ മതി. മരുന്നുകള്‍ ആവശ്യക്കാരിലെത്തല്‍ അവരുടെ തലവേദനയല്ല. പദ്ധതി കേന്ദ്ര സര്‍ക്കാരിന്റേതായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി ഫലപ്രദമാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത അത്രയുമില്ല!രണ്ടിടങ്ങളിലും ഔഷധ ലോബിക്കാര്‍ക്ക് ഏജന്റുമാരുമുണ്ടാകും. ഫലത്തില്‍, ഇങ്ങനെയൊരു പദ്ധതിയുണ്ടെന്നു പോലും നാട്ടിലറിയില്ല! അതാണിപ്പോള്‍ സംഭവിക്കുന്നത്.

ഒത്തുകളിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും
സാധാരണനിലയില്‍ ആവശ്യക്കാര്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെയാണ് ജീവന്‍ രക്ഷാ ഔഷധങ്ങള്‍ക്ക് ആശ്രയിക്കുന്നത്. ജന്‍ ഔഷധിയില്‍ ഇത്രത്തോളം വിലക്കുറവില്‍ മരുന്നുള്ളതറിഞ്ഞിട്ടും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പൊതുവില്‍ കുറിപ്പടി നല്‍കുന്നത് സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെ ലാക്കാക്കിത്തന്നെ. ജനറിക് നാമമെഴുതി രോഗികളെ ജന്‍ ഔഷധി കേന്ദ്രങ്ങളിലേക്ക് നയിക്കാന്‍ ഇവര്‍ക്ക് ആരും നിര്‍ദേശം നല്‍കിയിട്ടുമില്ല!

വിലകുറഞ്ഞ മരുന്നുകള്‍ ലഭിക്കുന്ന ഇടങ്ങള്‍
സംസ്ഥാനത്ത് പ്രധാനമന്ത്രി ജന്‍ ഔഷധിയുടെ 22 മെഡിക്കല്‍ സ്‌റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറെക്കുറെ എല്ലാ അസുഖങ്ങള്‍ക്കുമുള്ള ഔഷധങ്ങള്‍ ഇവിടെയിപ്പോള്‍ ലഭ്യമാന്ന്!

കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കൊല്ലം, മലപ്പുറം, കണ്ണൂര്‍,കോട്ടയം ജില്ലകളിലാണ് ജന്‍ ഔഷധിയുടെ മെഡിക്കല്‍ സ്‌റ്റോറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

web: http://janaushadhi.gov.in/index.htm

ജന്‍ ഔഷധി മരുന്നു വില്പന കേന്ദ്രങ്ങള്‍
സംസ്ഥാനത്തെ വിവിധ ജന്‍ ഔഷധി മരുന്നു വില്പന കേന്ദ്രങ്ങളുടെ വിലാസവും ഫോണ്‍ നമ്പരും ചുവടെ:

കോഴിക്കോട്:
Jan Aushadhi Store,
KMCT Medical College Hospital Pharmacy,
P.O. Manasseri, Mukkom, Kozhikode,Kerala-673602
0495-2293500
9446161710
kmctmch@gmail.com

തൃശൂര്‍:
Jan Aushadhi Store,
Room No-19/44/6,
Ground Floor,Cetnre Point,
Thrissur, Kerala-680004
9744702851, 0487 -2380990 divyababudevna@gmail.com

കൊല്ലം:
Jan Aushadhi Store,
Punchakonam,
Elamadu, P.O. Ayur,
Kollam - 691533
9961410350
cap1map@hotmail.com

അങ്കമാലി:
Door No.V/478/G/5,
KPB'S Prime Trade Cetnre,
Angamaly - 683572
9846447048,04842453135
janoushadhi@gmail.com

എറണാകുളം:
35/1015 C3, V M Towers,
Opp. Axis Bank,
M K K Nair Road, Palarivattom, Ernakulam -682025
9895758575(Mob)
kartha.kailas@gmail.com

എറണാകുളം:
Door No.44/488/ B2,
Penta Tower,
Opp. Kallor Bus stand & PVS Hospital,
Kaloor, Ernakulam - 682017
9633521081,0484-2531152
janaushadhikerala@gmail.com

തൃശൂര്‍:
Jaysaree castle, 27/7/B2
Karunakaran Nambiar Road,
Aswani Junction,Thrissur- 680020
9847467595
varadabasi@yahoo.com

കൊടുങ്ങല്ലൂര്‍:
Shefas, Sringapuram,
Kodungallur - 680664
8157957198, 0480-2803784
siddique_shefas@yahoo.com

കൊല്ലം:
Mayyanad Road
Kottiyam PO
Kollam- 691571
9747443811, 0474-2533811
janaushadhikottiyam@gmail.com

മഞ്ചേരി:
20/2625 എ
Opposite Main Gate,
Medical College Manjeri,
Manjeri - 676121
9447358761 '
jubinthomaspv@gmail.com

മണ്ണൂത്തി:
10/789/5, New No. 16/880
Mannuthy PO, Thrissur -680651
8590026421, 091487 2375421
dubaiin77@gmail.com

നെയ്യാറ്റിന്‍കര:
NMC 11/484E, Park View Building, Neyyattinkara P.O.
Trivandrum - 695121
9400580197, 0471-2222210
neyyattinkarascb170@gmail.com

വടക്കന്‍ പറവൂര്‍
Door No.8/262 A1,
North Paravur Muncipaltiy,
North Paravur, Ernakulam - 683513
9526760897, 0484-241153
janaushadhinparavur@gmail.com

പെരിന്തല്‍മണ്ണ:
ഛുു ീേ ഏീ്‌ േഉശേെ ഒീുെശമേഹ
ഒീൗശെിഴ ആീമൃറ ഇീഹീി്യ ഞീമറ,
ജലൃശിവേമഹാമിിമ  679322
9895378362, 04933218218
ഷമിമൗവെമറവശുാിമ@ഴാമശഹ.രീാ

പൊഴിയൂര്‍:
ങശുെമ, ജമിറമൃമ്ശഹമ,
ജീ്വവശ്യീീൃ ജഛ,
ഠവശൃൗ്മിമിവേമുൗൃമാ695513
8086961440, 9544540091
മിശവേമൗെൃലവെ506@ഴാമശഹ.രീാ

തൃശൂര്‍ അത്താണി:
Chaithanya Building,
Athani P.O, Thrissur-680581
9746141494
baluk_k22@yahoo.com

പാലാ:
Room No 360,
Ward No.-XIX,
Murikumpuzha, Pala P.O - 686575
9495063650, 04822-213355
jankiscomp@gmail.com

പാലാ:
Room No-415,
Ward No.-X,
Chethimattom, Pala P.O-686575
9495317724, 04822-216667
jankiscoc@gmail.com

തിരുവനന്തപുരം:
TC.14/2350(3),Malankara Building,
Palayam, Thiruvananthapuram-695034
8943289423
krish.pillai47@gmail.com

കണ്ണൂര്‍:
Rabi Tower, Opp.Railway Station,
Kannur - 670003
9400991111, 04972766661
s
reelalindian@gmail.com

വാടാനപ്പള്ളി
15/691,Labbas Building,
Beach Road, Vadanapally,Thrissur-680614
9495168470, 0487-2386842
menonjaya2@gmail.com

തൃപ്പൂണിത്തുറ:
XXIV/261, Kooliyadan Building,
Hill Palace Road, Thripunithura, Kanayannur,Ernakulam-682301
9645711998
vidytar007@gmail.com



ജന്‍ ഔഷധി  സെന്ററുകള്‍  എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവില്‍ എപ്പോഴും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക