Image

പീഡിപ്പിച്ചതായി പരാതി നല്‍കിയ യുവതിയുടെ പിതാവിന്റെ കസ്റ്റഡി മരണം; ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍

Published on 10 April, 2018
പീഡിപ്പിച്ചതായി പരാതി നല്‍കിയ യുവതിയുടെ  പിതാവിന്റെ കസ്റ്റഡി മരണം; ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍

ലക്‌നൗ: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചതായി പരാതി നല്‍കിയ യുവതിയുടെ പിതാവ്‌ പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എം.എല്‍.എ കുല്‍ദീപ്‌ സിങ്‌ സെന്‍ഗറുടെ സഹോദരന്‍ അതുല്‍ സിങ്‌ സെന്‍ഗര്‍ അറസ്റ്റിലായി. ഇയാളുടെ ഒളിത്താവളത്തില്‍ വെച്ചാണ്‌ പൊലീസ്‌ പിടികൂടിയത്‌. യുവതിയുടെ പിതാവിനെ ആക്രമിച്ചതിനാണ്‌ അറസ്‌റ്റെന്ന്‌ പൊലീസ്‌ പറഞ്ഞു.

എം.എല്‍.എക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ യുവതിയുടെ കുടുംബം ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക്‌ മുന്നില്‍ ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പിതാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുല്‍ദീപ്‌ സിംഗും സുഹൃത്തുക്കളും തന്നെ ബലാല്‍സംഗം ചെയ്‌തെന്നും പൊലീസില്‍ പരാതിപ്പെട്ട തങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും യുവതി പറഞ്ഞിരുന്നു.

അറസ്റ്റ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ എം.എല്‍.എയുമായി ബന്ധമുള്ളവര്‍ യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ചിരുന്നു. തന്റെ പിതാവിനെ കസ്റ്റഡിയില്‍ വെച്ച്‌ കൊലപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്‌ തല അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക