Image

കാത്തിരിപ്പിന്‌ ഒടുവില്‍ ഇന്ത്യന്‍ സേനയ്‌ക്ക്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌

Published on 10 April, 2018
കാത്തിരിപ്പിന്‌ ഒടുവില്‍  ഇന്ത്യന്‍ സേനയ്‌ക്ക്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌

നീണ്ട ഒന്‍പത്‌ വര്‍ഷ കാത്തിരിപ്പിന്‌ ഒടുവില്‍  ഇന്ത്യന്‍ സേനയ്‌ക്ക്‌ ബുള്ളറ്റ്‌പ്രൂഫ്‌ ജാക്കറ്റ്‌. 1.86 ലക്ഷം ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റുകള്‍ കരസേനയ്‌ക്ക്‌ വാങ്ങാന്‍ ഒരു നിര്‍മ്മാണ കമ്പനിയുമായി പ്രതിരോധ മന്ത്രാലയം കരാറിലൊപ്പിട്ടു. എസ്‌എംപിപി െ്രെപവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയാണ്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റുകള്‍ സൈന്യത്തിനായി നിര്‍മിക്കുക.

639 കോടി രൂപയാണ്‌ ഇതിന്‌ ചെലവ്‌ വരിക. 'മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ' പദ്ധതിപ്രകാരമാണ്‌ കരാര്‍. മൂന്ന്‌ വര്‍ഷം കൊണ്ട്‌ മുഴുവന്‍ ജാക്കറ്റുകളും സൈന്യത്തിന്‌ വിതരണം ചെയ്യുമെന്ന്‌ എസ്‌എംപിപി വക്താക്കള്‍ പറഞ്ഞു. ഹാര്‍ഡ്‌ സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളില്‍ നിന്നടക്കം സംരക്ഷണം നല്‍കാന്‍ കെല്‍പ്പുള്ള ജാക്കറ്റുകളാണ്‌ നിര്‍മ്മിക്കുക. കൂടാതെ ബാലിസ്റ്റിക്‌ സംരക്ഷണത്തിനുള്ള ബോറോന്‍ കാര്‍ബൈഡ്‌ സെറാമിക്കും ജാക്കറ്റിലുണ്ടാകും.

2009ല്‍ സൈന്യത്തിന്റെ നിര്‍ദേശത്തിന്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും സൈന്യം നടത്തിയ പരീക്ഷണങ്ങളില്‍ ഒരു നിര്‍മ്മാണ കമ്പനിക്കും മികവു പുലര്‍ത്തിയില്ല. അതു കൂടാതെ 2008 ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണ സമയത്ത്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റുകളില്‍ സുരക്ഷാ വീഴ്‌ച ആരോപിക്കപ്പെട്ടിരുന്നു. അന്ന്‌ വീരമൃത്യ വരിച്ച ഭീകര വിരുദ്ധ സ്‌ക്വാഡ്‌ തലവന്‍ ഹേമന്ദ്‌ കര്‍ക്കറെ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ ധരിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ കവചങ്ങള്‍ നിര്‍മിച്ച്‌ നല്‍കാനുള്ള കരാര്‍ പല കമ്പനികളും ഏറ്റെടുത്തിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക