Image

ട്രക്ക്‌ നിയന്ത്രണം വിട്ട്‌ ബാരിക്കേഡിലിടിച്ചു; 18 തൊഴിലാളികള്‍ മരിച്ചു

Published on 10 April, 2018
ട്രക്ക്‌ നിയന്ത്രണം വിട്ട്‌ ബാരിക്കേഡിലിടിച്ചു; 18 തൊഴിലാളികള്‍ മരിച്ചു

മുംബൈ: നിയന്ത്രണം നഷ്ടമായ ട്രക്ക്‌ ബാരിക്കേഡിലിടിച്ച്‌ 18 പേര്‍ മരിച്ചു. പതിനഞ്ച്‌ പേര്‍ക്ക്‌ പരുക്ക്‌. നിര്‍മ്മാണ തൊഴിലാളികളുമായി പോവുകയായിരുന്ന ട്രക്കാണ്‌ അപകടത്തില്‍ പെട്ടത്‌. പൂനൈസതാര ഹൈവെയിലായിരുന്നു സംഭവം.

ഖണ്ഡാല തുരങ്കത്തിന്‌ സമീപമുള്ള വളവില്‍ വെച്ച്‌ ട്രക്ക്‌ െ്രെഡവര്‍ക്ക്‌ നിയന്ത്രണം നഷ്ടമായതാണ്‌ അപകട കാരണമെന്ന്‌ പോലീസ്‌ പറയുന്നു. കര്‍ണാടകയിലെ ബിജാപൂരില്‍ നിന്ന്‌ തൊഴിലാളികളുമായി പൂനൈയിലേക്ക്‌ പോവുകയായിരുന്നു.

സംഭവ വിവരം അറിഞ്ഞയുടനെ സ്ഥത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക