Image

മന്ത്രി ശശീന്ദനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി മെയ്‌ 29ന്‌ പരിഗണിക്കും

Published on 10 April, 2018
മന്ത്രി   ശശീന്ദനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി മെയ്‌ 29ന്‌ പരിഗണിക്കും
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി മെയ്‌ 29ന്‌ പരിഗണിക്കും.എ.കെ ശശീന്ദ്രന്‍്‌ പ്രതിയായ ഫോണ്‍കെണി്‌ കേസ്‌ ഒത്തുതീര്‍പ്പാക്കിയത്‌ സംബന്ധിച്ച്‌ ചോദ്യം ചെയ്‌തും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നല്‍്‌കിയ ഹര്‍ജികളാണ്‌്‌ മധ്യവേനല്‍ അവധിക്ക്‌ ശേഷം പരിഗണിക്കാന്‍ മാറ്റിയിരിക്കുന്നത്‌.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്‌ തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്‌മി ഹര്‍ജി നല്‍്‌കിയത്‌. സ്വകാര്യ ടി.വി ചാനലിലെ മാധ്യമപ്രവര്‍്‌ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍്‌ കെട്ടിച്ചമച്ചതാണെന്നും മന്ത്രി ശശീന്ദ്രനും ഫോണില്‍്‌ സംസാരിച്ച മാധ്യമപ്രവര്‍്‌ത്തകയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ്‌ സി.ബി.ഐ അന്വേഷിക്കണമെന്നുമാണ്‌ കേസിലെ പ്രതിയായ മാധ്യമ പ്രവര്‍്‌ത്തകന്‍്‌ എസ്‌.വി പ്രദീപിന്റെ ഹര്‍ജിയില്‍ പറയുന്ന ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക