Image

മന്ത്രി ജി.സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 10 April, 2018
മന്ത്രി ജി.സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി.ജി.സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ ചെങ്ങന്നൂരില്‍ നിന്നും പറവൂരിലുള്ള വസതിയിലേക്കു വരുന്ന വഴിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രിയെ കാര്‍ഡിയാക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

രക്ത സമര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്ന് വിശ്രമത്തിനായാണ് ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇന്ന് വിദഗ്ദ പരിശോധനകള്‍ക്കു ശേഷം മന്ത്രിക്ക് വീട്ടിലേക്കു പോകുവാനാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക