Image

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്ന് ആശുപത്രി രേഖകള്‍

Published on 10 April, 2018
കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്ന് ആശുപത്രി രേഖകള്‍
പോലീസ് കസ്റ്റഡിയില്‍ മരിച്ച വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്ന് ആശുപത്രി രേഖകള്‍. ചെറുകുടലിന് മുറിവേറ്റിരുന്നു. ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായെന്നും ഇത് മരണത്തിന് കാരണമായെന്നും ആശുപത്രി രേഖകള്‍.

ശനിയാഴ്ച ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ചികിത്സയിലിരിക്കെ ശ്രീജിത്തിന്റെ രക്തസമ്മദ്ദം കൂടിയ നിലയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ശ്രീജിത്ത് മരിക്കുകയായിരുന്നുവെന്നും ചികിത്സ രേഖകള്‍ വ്യക്തമാക്കുന്നത്. 

അതേസമയം ശ്രീജിത്തിന്റെ മരണം ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിറക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക