Image

നോക്കുകൂലി അവസാനിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം പുതിയ തൊഴില്‍ സംസ്‌ക്കാരത്തിന്റെ തുടക്കം, നടന്‍ സുധീര്‍ കരമന

Published on 10 April, 2018
നോക്കുകൂലി അവസാനിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം പുതിയ തൊഴില്‍ സംസ്‌ക്കാരത്തിന്റെ തുടക്കം, നടന്‍ സുധീര്‍ കരമന
നോക്കുകൂലി അവസാനിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം പുതിയൊരു തൊഴില്‍ സംസ്‌ക്കാരത്തിന്റെ തുടക്കമാണെന്ന് നടന്‍ സുധീര്‍ കരമന. തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ പണം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തിരികെ നല്‍കി ഖേദം പ്രകടിപ്പിച്ചെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കേണ്ടന്നാണ് താന്‍ ആഗ്രഹിച്ചതെന്നും സുധീര്‍ കരമന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സുധീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സുഹൃത്തുക്കളെ

നോക്കുകൂലി വിഷയം അവസാനിപ്പിച്ചു...എന്റെ വീട് പണിയുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകള്‍ 25000 രൂപ നോക്ക് കൂലി വാങ്ങിയത് മാധ്യമ ചര്‍ച്ചയായിരുന്നു.ഇതിനെ തുടര്‍ന്ന്,
ഹെഡ് ലോഡ് തൊഴിലാളികള്‍ ഖേദം പ്രകടിപ്പിക്കുകയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വം എന്റെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. കുറ്റാരെ കഴിഞ്ഞ പത്ത് ദിവസമായി സസ്‌പെന്‍ഡ് ചെയത് മാറ്റി നിര്‍ത്തിയതിനാല്‍ തങ്ങളുടെ കുടുംബം പട്ടിണിയില്‍ ആന്നെന്നും അതിനാല്‍ പ്രശ്‌നം പരിഹരിക്കണമെന്ന് അവര്‍ അപേക്ഷിക്കുകയും 25000 രൂപ തിരികെ നല്‍കുകയും ചെയ്തു.

എന്റെ സുഹൃത്തും,സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ദീപക് എസ് പി യുടെ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചു. കേരളത്തിന്റെ ബഹു.മുഖ്യമന്ത്രി നോക്കൂ കൂലി അവസാനിക്കുന്നതായി പ്രഖ്യാപിച്ച ഉടനെ, നിര്‍ഭാഗ്യവശാല്‍ നടന്ന... എന്റെ വിഷയം സമൂഹമാകെ ചര്‍ച്ച ചെയ്യുന്ന നിലയിലായി... നോക്കുകൂലി കാര്യത്തില്‍ കേരള സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം മാതൃകാപരമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക