Image

വൈല്‍ഡ് ലൈഫ് ട്രാവല്‍ ഫോട്ടോഗ്രാഫര്‍ സലീം പുഷ്പനാഥ് കുഴഞ്ഞ് വീണ് മരിച്ചു

Published on 10 April, 2018
വൈല്‍ഡ് ലൈഫ് ട്രാവല്‍ ഫോട്ടോഗ്രാഫര്‍ സലീം പുഷ്പനാഥ്  കുഴഞ്ഞ് വീണ് മരിച്ചു
വൈല്‍ഡ് ലൈഫ് ട്രാവല്‍ ഫോട്ടോഗ്രാഫര്‍ സലീം പുഷ്പനാഥ് (45) കുഴഞ്ഞ് വീണ് മരിച്ചു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചയായിരുന്നു മരണം. പ്രമുഖ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനാണ്. കുമളി ആനവിലാസത്തിലെ ഇദ്ദേഹത്തിന്റെ റിസോര്‍ട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കോട്ടയം ചുങ്കത്തിന് സമീപമാണ് താമസം.ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഡീ ബി പബ്ലിക്കേഷന്‍സ് സലീം സ്ഥാപിച്ചതാണ്. അന്തരാഷ്ട ട്രാവല്‍ മേളകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു . വൈള്‍ഡ് ലൈഫ്, പ്രകൃതി എന്നീ വിഷയങ്ങളില്‍ ഫോട്ടോഗ്രാഫി മേഖലയിലും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട 16 യോളം ബുക്കുകള്‍ അദ്ദേഹത്തിന്റേതയായിട്ടുണ്ട്. അണ്‍സീന്‍ കേരള, റൊമാന്‍സിങ് കേരള, സൗത്ത് ഇന്ത്യ , ഫ്‌ളേവേഴ്‌സ് ഓഫ് കേരള തുടങ്ങിയവ അവയില്‍ ചിലതാണ്. ഭാര്യ : അനുജ മക്കള്‍. ജ്വാല, ജഫ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക