• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

കൃഷി ശാസ്ത്രജ്ഞരോട് കലിപ്പ്... (മുരളി തുമ്മാരുകുടി )

EMALAYALEE SPECIAL 10-Apr-2018
മുരളി തുമ്മാരുകുടി
അബുദാബി സന്ദര്‍ശനത്തിന്റെ ഹൈലൈറ്റ് ലുലുമാളില്‍ നിന്നും കിട്ടിയ ചക്കപ്പഴം ആയിരുന്നു. പക്ഷെ മിസ് ചെയ്യുന്നത് ആഞ്ഞിലി ചക്കയാണ്.

തുമ്മാരുകുടിയില്‍ വീടിന് ചുറ്റും ആഞ്ഞിലി മരങ്ങള്‍ ഉണ്ടായിരുന്നു. അവധിക്കാലം ആയാല്‍ അതില്‍ നിറയെ പഴങ്ങള്‍. അല്പം കുട വയര്‍ ഒക്കെ അന്നേ ഉണ്ട്, എന്നാലും ചേട്ടന്മാരോടും (ചേച്ചിമാരോടും), ബന്ധുക്കളോടും ഒക്കെ ഒപ്പം ഞാനും അതില്‍ വലിഞ്ഞു കയറും, മരത്തിലിരുന്നു തന്നെ പഴം ശാപ്പിടും. ഇത് ഒരു മനോഹരമായ ഓര്‍മ്മയാണ്.

കാലം കഴിഞ്ഞു, ഞാന്‍ വലുതായി, തുമ്മാരുകുടി വിട്ടു. മരങ്ങളും വലുതായി പക്ഷെ മരങ്ങള്‍ അവിടെ തന്നെ ഉണ്ട്. പക്ഷെ മരത്തില്‍ കയറാനുള്ള എന്റെ കഴിവും ധൈര്യവും ഒക്കെ പോയി. പഴയതു പോലെ കുട്ടികളെ മരത്തില്‍ കയറാന്‍ പോയിട്ട് പറമ്പില്‍ പോകാന്‍ വരെ സമ്മതിക്കാത്ത കാലമായി.

വാഷിംഗ്ടണ്‍ ആപ്പിള്‍ തൊട്ട് ന്യൂസിലന്‍ഡിലെ കിവി ഫ്രൂട്ട് വരെ, മലേഷ്യന്‍ രംബുത്താന്‍ മുതല്‍ തായ്‌ലന്‍ഡിലെ ഡ്രാഗണ്‍ ഫ്രൂട്ട് വരെ വെങ്ങോലയില്‍ പോലും കിട്ടിത്തുടങ്ങി, എന്നിട്ടും കേരളത്തില്‍ വളരെ അപൂര്‍വ്വമായി അല്ലാതെ ഒരിടത്തും ആഞ്ഞിലി ചക്കയുടെ പഴം വാങ്ങാന്‍ കിട്ടില്ല.

നാട്ടില്‍ വളരാത്ത മുന്തിരിയും നാട്ടില്‍ ഇല്ലാതിരുന്ന അവക്കാഡോയും ഒക്കെ നാട്ടില്‍ എത്തിച്ചിട്ടും എന്തുകൊണ്ടാണ് നമ്മുടെ കൃഷി ശാസ്ത്ര സ്ഥാപനങ്ങള്‍ ഒരു കുഞ്ഞന്‍ ആഞ്ഞിലി ഗവേഷണം ചെയ്തു നിര്‍മ്മിക്കാത്തത് ?. അതുണ്ടെങ്കില്‍ കൃഷിവകുപ്പ് അതെന്തുകൊണ്ടാണ് കൂടുതല്‍ പ്രചരിപ്പിക്കാത്തത് ?

ഒരു കാര്യം ഞാന്‍ ഇപ്പഴേ പറയാം. കേരളത്തിലെ ഭക്ഷ്യ സുരക്ഷ പോയിട്ട് സാമ്പത്തിക സുരക്ഷയില്‍ പോലും നമ്മുടെ കൃഷിക്കും കൃഷിവകുപ്പിനും ഇപ്പോള്‍ വലിയ പങ്കില്ല. പാരമ്പര്യമായി കിട്ടിയ പറമ്പുള്ള കാലത്തോളം തട്ടിയും മുട്ടിയും കൃഷി ഒക്കെ ഇങ്ങനെ നടന്നു പോകും. പക്ഷെ കൃഷി വകുപ്പ് ഇങ്ങനെ നടന്നിട്ട് കാര്യം ഒന്നുമില്ല.

ഒന്നല്ലെങ്കില്‍ ലാഭം ഉണ്ടക്കുന്ന കൃഷി രീതികളും വിളകളും പൂവുകളും ഒക്കെ നാട്ടില്‍ എത്തിക്കുക, അല്ലെങ്കില്‍ നൊസ്റ്റാള്‍ജിയ, അലങ്കാരം, ലാന്‍ഡ്‌സ്‌കേപ്പിങ്ങ് ഒക്കെയാണ് നമ്മുടെ കൃഷിയുടെ അടിസ്ഥാനം എന്ന തരത്തിലേക്ക് മാറുക. ഇല്ലെങ്കില്‍ ഈ പ്രസ്ഥാനങ്ങള്‍ അപ്രസക്തം ആകും.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ഇനി നാം എങ്ങോട്ട്? (ബാവാക്കക്ഷി-മെത്രാന്‍കക്ഷി ഐക്യം എന്ന വിദൂരസ്വപ്നം: ഡോ . മാത്യു ജോയ്‌സ്)
ഇനിവരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.? (ഗീതരാജീവ്)
ഫോമാ കണ്‍ വന്‍ഷനു ജോണ്‍ ആകശാല നല്‍കിയ രജിസ്‌ട്രെഷന്‍ കണ്ണീരോര്‍മ്മയായി
കുട്ടിയുടെ മ്രുതദേഹവും ഈല്‍ നദിയില്‍ നിന്നു കിട്ടി; തെരച്ചിലിനു അന്ത്യം
ഈല്‍ നദിയിലെ ദുരന്തം: ചിത്രങ്ങള്‍
ഓര്‍മ്മപുസ്തകത്തിലെ സ്‌നേഹത്തിന്റെ അദ്ധ്യായം (അഞ്ചു അരവിന്ദ്)
വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍: ഭാഗ്യത്തിന്റെ അദൃശ്യ സ്‌പര്‍ശം
ചരിത്രനേട്ടം സമ്മാനിച്ച അമൂല്യ നിമിഷം (അഞ്ജു ബോബി ജോര്‍ജ് )
ജോണ്‍ ആകശാല; വ്യവസായ പ്രമുഖനായ സമുദായസ്‌നേഹി വിടവാങ്ങി
മത്തായി ഉയിര്‍ത്തെഴുന്നേറ്റു-(രാജു മൈലപ്രാ)
മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)
ശക്തമായ നടപടിയുണ്ടാകണം (ബാബു പാറയ്ക്കല്‍)
ആസിഫ ബാനോ, മകളെ മാപ്പ് തരൂ ! (പകല്‍ക്കിനാവ്- 100: ജോര്‍ജ് തുമ്പയില്‍)
ഈല്‍ നദിയില്‍ നിന്നു കണ്ടെത്തിയത് സ്ത്രീയുടെ മ്രുതദേഹം
ഇനിയും ഒരിക്കല്‍ കൂടി നിശ്ശബ്ദരാകാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല (സീമ രാജീവ്)
ഒടുവില്‍ അതു സംഭവിച്ചു (പകല്‍ക്കിനാവ്- 98: ജോര്‍ജ് തുമ്പയില്‍)
സ്‌നേഹത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പുകള്‍ (വാല്‍ക്കണ്ണാടി: കോരസണ്‍)
ഞാനെന്തുകഴിക്കണമെന്നും, എന്തുടുക്കണമെന്നും, നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ (മനോഹര്‍ തോമസ്)
പ്രതീക്ഷകള്‍ അസ്തമിക്കുന്നു; സന്ദീപിന്റെ വസ്തുക്കള്‍ അപകട സ്ഥലത്തു നിന്നു കണ്ടെത്തി
മാഗീ, നിങ്ങള്‍ക്കെന്നെ അമ്മയെ പോലെ സ്‌നേഹിക്കാമോ? (ശ്രീപാര്‍വതി)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM