Image

തീരുവകള്‍ നടപ്പാക്കുന്നതില്‍ സംയമനം വേണമെന്ന് നോര്‍ത്ത് ഡക്കോട്ട സെനറ്റര്‍

ഏബ്രഹാം തോമസ് Published on 10 April, 2018
തീരുവകള്‍ നടപ്പാക്കുന്നതില്‍ സംയമനം വേണമെന്ന് നോര്‍ത്ത് ഡക്കോട്ട സെനറ്റര്‍
ചൈനയുമായുള്ള വാണിജ്യ ബന്ധം വഷളാകുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉള്‍പ്പോര് ശക്തമാവുകയാണ്. ഒരു ഭാഗത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ സംതൃപ്തി പൂണ്ട ജനങ്ങള്‍. ഇവര്‍ മിക്കവാറും ഗ്രാമീണ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരാണ്. മറുപക്ഷത്ത് കാര്‍ഷിക ഉത്പന്നങ്ങളുടെ വക്താക്കള്‍. സോയയും ചോളവും കൃഷി ചെയ്യുന്നവര്‍, പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ഉള്ളവര്‍- ഇവരൊക്കെ തങ്ങളുടെ നിലനില്പ് തന്നെ അപകടത്തിലാണെന്ന് പറയുന്നു. ചൈനയുമായുള്ള വാണിജ്യ യുദ്ധത്തില്‍ വലിയ തോതില്‍ നഷ്ടം ഉണ്ടാവുക തങ്ങള്‍ക്കായിരിക്കും എന്നിവര്‍ ആശങ്കപ്പെടുന്നു.

വാണിജ്യ യുദ്ധങ്ങള്‍ നല്ലതാണ് എന്ന ആശ്വസ വചനത്തോടെയാണ് പ്രസിഡന്റ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തീരുവകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം ഗ്രാന്‍ഡ് ഓള്‍ഡ് (റിപ്പബ്ലിക്കന്‍) പാര്‍ട്ടി അനുയായികളില്‍ വെറുപ്പും നീരസവും സൃഷ്ടിക്കുവാന്‍ കാരണമായേക്കും എന്ന് പാര്‍ട്ടി നേതാക്കള്‍ അടക്കം പറയുന്നു. വളരെ നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ പാര്‍ട്ടിക്കുള്ള മേല്‍കൈ നഷ്ടമാകാന്‍ വളരെ ഇതുകാരണമായേക്കും.

ജനപ്രതിനിധി സഭ നിയന്ത്രിക്കുവാനുള്ള മത്സരം പ്രധാനമായും നഗര പ്രാന്തങ്ങളിലും, ഗ്രാമീണ ഡിസ്ട്രിക്കുകള്‍ ഉള്‍പ്പെടുന്ന ഇല്ലിനോയ്, ഡക്കോട്ട, ഇന്‍ഡിയാന, മിസ്സൗറി, മൊണ്ടാന സംസ്ഥാനങ്ങളിലുമാണ്. ഇവിടെയുള്ള ഡെമോക്രാറ്റിക് പ്രതിനിധികളുടെ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ജിഒപി. സെനറ്റിലെ ഭൂരിപക്ഷവും നില നിര്‍ത്താന്‍ ഇവിടെയൊക്കെ വിജയം അനിവാര്യമാണ്.

നോര്‍ത്ത് ഡക്കോട്ട് ഒരു പ്രധാന സോയബീന്‍ ഉല്‍പ്പാദനക സംസ്ഥാനമാണ്. ഇവിടെ നിന്ന് സെനറ്റില്‍ എത്താന്‍ ശ്രമിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കെവിന്‍ ക്രേമര്‍ പ്രസിഡന്റിനോട് തീരുവ നടപ്പാക്കുന്നതില്‍ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഫാം ബില്ലിനെയും അതിലെ ക്രെഡിറ്റ് കോര്‍പേ പ്രോഗ്രാമിനെയും കുറിച്ച് സംസാരിക്കുവാന്‍ അഗ്രി കള്‍ച്ചര്‍ സെക്രട്ടറി പര്‍ഡ്യൂവുമായി കൂടിക്കാഴ്ച ആവശ്യപ്പെടുകയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടനെ പരിഹാരം ഉണ്ടാവണമെന്നും ക്രേമര്‍ പറഞ്ഞു.

ചൈന വളരെ ആക്രമാത്മകമായാണ് തീരുവകള്‍ വര്‍ധിപ്പിച്ചതിനെതിരെ പ്രതികരിച്ചത്. അമേരിക്കയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തി. ചൈന വൈറ്റ്ഹൗസിന് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ്. ചൈനയുമായുള്ള വാണിജ്യ യുദ്ധം അമേരിക്കയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥ തകര്‍ക്കും. പ്രത്യേകിച്ച് സോയബീന്‍, ചോളം കര്‍ഷകരെയും പന്നി വളര്‍ത്തല്‍കാരെയും ഇത് വല്ലാതെ പ്രതികൂലമായി ബാധിക്കും. അമേരിക്കയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സോയബീന്‍ മൂന്നില്‍ രണ്ട് ഭാഗവും ചൈനയിലേയ്ക്കാണ് കയറ്റി അയയ്ക്കുന്നത്.

ട്രംപ് തന്റെ നിലപാടില്‍ മാറ്റം വരുത്തുന്നില്ലെന്ന് മാത്രമല്ല, ദിനംപ്രതി പുതിയ ഭീഷണികള്‍ ഉയര്‍ത്തുകയാണ്. ഇപ്പോഴത്തെ പുതിയ പ്രഖ്യാപനം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 100 ബില്യണ്‍ ഡോളറിന്റെ പുതിയ തീരുവകളാണ് ക്രേമറെ പോലെ കൃഷി പ്രധാന സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പബ്ലിക്കനുക ളുടെ ആശങ്ക. ഇത്തരം നടപടികള്‍ തങ്ങളുടെ വോട്ടര്‍മാരെ അപകടത്തിലാ ക്കും എന്നാണ്. അഗ്രി കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉടനെ ഇടപെട്ട് കര്‍ഷകരെ സഹായിക്കണം എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

തീരുവകള്‍ നടപ്പാക്കുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്യാന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതിയുടെ വിശദവിവരങ്ങളോ പദ്ധതിക്ക് എന്ത് ചെലവ് വരുമെന്നോ ഇതുവരെ വ്യക്ത മായിട്ടില്ല. അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന് ആഗോള വാണിജ്യ ഇടപാടുകളില്‍ എന്ത് പങ്ക് വഹിക്കാനാവും എന്നും വ്യക്തമല്ല. ആറ് മാസങ്ങള്‍ക്കുശേഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭാഗധേയങ്ങള്‍ മാറി മാറിയുവാന്‍ അമേരിക്കന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കാരണമായേക്കും. പുതിയ തീരുവകള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടാവും.
Join WhatsApp News
Boby Varghese 2018-04-10 09:26:11
Publicly China is acting as the adult in the room. Privately China is acting as the greedy child.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക