Image

ശോശാമ്മ ഡേവിഡ് ചിക്കാഗോയില്‍ നിര്യാതയായി

Published on 10 April, 2018
ശോശാമ്മ ഡേവിഡ് ചിക്കാഗോയില്‍ നിര്യാതയായി
ഏഴംകുളം നെടുമണ്‍ മടുക്ക് വേലില്‍ ശോശാമമ ഡേവിഡ് (87) ചിക്കാഗോയില്‍ നിര്യാതയായി. ദീര്‍ഘകാലമായി ചിക്കാഗോയില്‍ താമസിക്കുകയായിരുന്ന പരേത ചിക്കോഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്.

മക്കള്‍: പരേതനായ ഡേവിഡ് ബോസ്, അമ്പുജി ഡേവിഡ്. സലിലാ മാത്യു, ഷിബു ഡേവിഡ്, മൃദുലാ ജോര്‍ജ് ( എല്ലാവരും ചിക്കാഗോ). മരുമക്കള്‍: കുഞ്ഞമ്മ ബോസ് (ഡാളസ്), ലാലി ഡേവിഡ്, എ.വി. മാത്യു, ഷൈനി ഷിബു, ഡോ. ജോര്‍ജ് ചെറിയാന്‍ (എല്ലാവരും ചിക്കാഗോ). കൊച്ചുമക്കള്‍: ഷെറില്‍, സ്റ്റാന്‍ & ആര്യ, വിനയ്, ബ്ലെസി, നീല്‍, ജേര്‍ളി, കെവിന്‍, ഡാനിയല്‍ & കെയ്ഡന്‍, ബിന്‍സി, ജിജോ & നോവ, രാഖി, സാം, ടിക്കു, ടോം, ട്രെയ്‌സി.

ഏപ്രില്‍ 11-ന് വൈകിട്ട് 7 മണിക്ക് ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു പ്രാര്‍ത്ഥനയും, 12-നു വൈകിട്ട് 5 മുതല്‍ 9 വരെ വിസിറ്റേഷന്‍ സര്‍വീസ്. 13-നു രാവിലെ 9.30-ന് സംസ്കാര ശുശ്രൂഷ. പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍ അടക്ക ശുശ്രൂഷ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു ഡേവിഡ് (847 420 8846).

ഷിജി അലക്‌സ് അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക