Image

കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായി സിദ്ധിഖ്‌

Published on 10 April, 2018
കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായി സിദ്ധിഖ്‌

രതീഷ്‌ അമ്പാട്ട്‌ സംവിധാനം ചെയ്യുന്ന പീരിഡ്‌ ഡ്രാമ ചിത്രം കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായി സിദ്ധിഖ്‌. കമ്മാരന്‍ നമ്പ്യാരുടെ മകന്‍ ബോസ്‌ കമ്മാരനായാണ്‌ സിദ്ധിഖ്‌ അഭിനയിക്കുന്നത്‌.

സുഭാഷ്‌ ചന്ദ്രബോസിന്റെ കടുത്ത ആരാധകനാണ്‌ കമ്മാരന്‍ നമ്പ്യാര്‍. ബോസിന്റെ ഐഎന്‍എയില്‍ ചേരുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാകുകയും ചെയ്‌ത കമ്മാരന്‍ ബോസിനോടുള്ള ആരാധന മൂത്താണ്‌ മകന്‌ ബോസ്‌ കമ്മാരന്‍ എന്ന്‌ പേരിട്ടത്‌.

നിരവധിപേരുടെ അച്ഛനായി അഭിനയിച്ചിട്ടുണ്ടെങ്കിലും സിദ്ധിഖ്‌ ആദ്യമായിട്ടാണ്‌ ദിലീപിന്റെ മകനായി അഭിനയിക്കുന്നത്‌. 90 കാരനായ കമ്മാരന്റെ മകനായിട്ടാണ്‌ ചെറുപ്പക്കാരനായ സിദ്ധിഖ്‌ എത്തുന്നത്‌. ഈ ചിത്രത്തില്‍ മൂന്നു ഗെറ്റപ്പുകളിലാണ്‌ ദിലീപ്‌ എത്തുന്നത്‌.

ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്‌ കമ്മാരസംഭവം. വിഷു റിലീസായി ഏപ്രില്‍ 14നാണ്‌ ചിത്രം തിയേറ്ററുകളിലെത്തുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക