Image

കീടനാശിനി അടങ്ങിയ പുല്ല്‌ കഴിച്ച്‌ 56 പശുക്കള്‍ ചത്തു

Published on 11 April, 2018
കീടനാശിനി അടങ്ങിയ പുല്ല്‌ കഴിച്ച്‌ 56 പശുക്കള്‍ ചത്തു

ഗുണ്ടൂര്‍ : കീടനാശിനി അടങ്ങിയ പുല്ല്‌ കഴിച്ച്‌ 56 പശുക്കള്‍ ചത്തു. ആന്ധ്രയിലെ ഗുണ്ടൂരിലാണ്‌ സംഭവം. നൂറു പശുക്കളെ കര്‍ഷകന്‍ ഇവിടേയ്‌ക്ക്‌ പുല്ലു തിന്നാന്‍ എത്തിച്ചത്‌. വിളവെടുപ്പ്‌ കഴിഞ്ഞ്‌ 20 ദിവസങ്ങള്‍ക്ക്‌ ശേഷം തളിച്ച ഹൈഡ്രജന്‍ സൈനൈഡ്‌ അടങ്ങിയ പുല്ലാണ്‌ പശുക്കള്‍ കഴിക്കാന്‍ ഇടയായത്‌.

സംഭവത്തില്‍ റവന്യൂ ഡിവിഷന്‍ ഓഫീസര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഒരു പശുവിന്‌ 26,000 രൂപ എന്ന നിലയില്‍ പശുക്കളുടെ ഉടമയ്‌ക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക