Image

സുപ്രിം കോടതിയിലെ പരമാധികാരി ചീഫ്‌ ജസ്റ്റിസ്‌ തന്നെ

Published on 11 April, 2018
സുപ്രിം കോടതിയിലെ പരമാധികാരി ചീഫ്‌ ജസ്റ്റിസ്‌ തന്നെ


ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പരമാധികാരം ചീഫ്‌ ജസ്റ്റിസിന്‌ തന്നെ. ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ്‌ സുപ്രധാന വിധി. കേസുകള്‍ വിഭജിച്ച്‌ നല്‍കുന്നതിനും, ബെഞ്ചുകള്‍ ഏതൊക്കെ കേസുകള്‍ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ്‌ ജസ്റ്റീസിന്റേതാണെന്നും മൂന്നംഗ ബെഞ്ച്‌ വിധിച്ചു.

സുപ്രധാന കേസുകളില്‍ ചീഫ്‌ ജസ്റ്റീസ്‌ ഉള്‍പ്പടെ മൂന്ന്‌ ജഡ്‌ജിമാര്‍ ഒന്നിച്ചിരുന്ന തീരുമാനമെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹരജി സുപ്രിം കോടതി തള്ളി.

ചീഫ്‌ ജസ്റ്റിനെതിരെ വ്‌ശ്വാസമില്ലായ്‌മയുടെ കാര്യമുദിക്കുന്നില്ല. പ്രശ്‌നങ്ങള്‍ ഇവിടെ അവസാനിപ്പിക്കാം. വിധി പ്രഖ്യാപിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ്‌ ചന്ദ്രചൂഡന്‍ പറഞ്ഞു.

ജസ്റ്റീസ്‌ ജെ.ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ജഡ്‌ജിമാര്‍ ചീഫ്‌ ജസ്റ്റീസിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്‌ത്‌ അടുത്തിടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്ക്‌ ശേഷം പ്രശ്‌ന പരിഹാരത്തിന്‌ ചീഫ്‌ ജസ്റ്റീസ്‌ തന്നെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക