Image

ഹാരിസണ്‍ കേസ്: പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയെന്ന് സുശീല ഭട്ട്

Published on 11 April, 2018
 ഹാരിസണ്‍ കേസ്: പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയെന്ന് സുശീല ഭട്ട്
ഹാരിസണ്‍ കേസിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ഹൈക്കോടതി വിധിയില്‍ ദുഃഖമുണ്ടെന്ന് കേസിലെ മുന്‍ പ്ലീഡന്‍ അഡ്വ.സുശീല.ആര്‍.ഭട്ട്. പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയാണിതെന്നും സുശീല ഭട്ട് പറഞ്ഞു.

2016 ജൂലൈ 16നാണ് റവന്യൂ വകുപ്പിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷല്‍ സര്‍ക്കാര്‍ പ്ലീഡറായിരുന്ന സുശീല ഭട്ടിനെ സ്ഥാനത്തു നിന്നും മാറ്റിയത്. ഹാരിസണ്‍, ടാറ്റ എന്നീ കമ്പനികള്‍ക്ക് എതിരായ കേസുകള്‍ അടക്കം നിരവധി അനധികൃത ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിനെ വിജയിപ്പിച്ച സുശീല ഭട്ടിന്റെ സ്ഥാനചലനം അന്ന് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക