Image

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ചെന്നിത്തല

Published on 11 April, 2018
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ കൊലക്കളങ്ങളാകുകയാണെന്നും വകുപ്പിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പിണറായിക്ക് സാധിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ആറ് കസ്റ്റഡി മരണങ്ങളും 23 രാഷ്ട്രീയ കൊലപാതാകങ്ങളും ഉണ്ടായെന്നും ഇതിന്റെയൊക്കെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനും വകുപ്പ് കൈകാര്യ ചെയ്യുന്ന മുഖ്യമന്ത്രിക്കുമാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒതുക്കരുതെന്നും സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ഇവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളുമായി ചെങ്ങന്നൂരിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക