Image

മെല്‍ബണ്‍ മാര്‍ഗംകളി കൂട്ടായ്മ പത്താം വാര്‍ഷികം ആഘോഷിച്ചു

Published on 11 April, 2018
മെല്‍ബണ്‍ മാര്‍ഗംകളി കൂട്ടായ്മ പത്താം വാര്‍ഷികം ആഘോഷിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രഥമ മാര്‍ഗംകളി കൂട്ടായ്മയായ മെല്‍ബണ്‍ മാര്‍ഗംകളിയുടെ പത്താം വാര്‍ഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. മെല്‍ബണിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലേക്ക് എന്‍ട്രന്‍സില്‍ ഉള്ള ഘമസല ഠ്യൃല െഇമാുല്‍ ഏപ്രില്‍ 6, 7, 8 തിയതികളിലാണ് ആഘോഷങ്ങള്‍ നടന്നത്. 

മാര്‍ഗംകളിയുടെ വല്ല്യാശാന്‍ ജോസ് പുളിംപാറയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ഗംകളി ഇന്നിന്റെ പ്രസക്തി എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. 

ഓസ്‌ട്രേലിയയിലെ വ്യത്യസ്ത ജീവിത സാഹചര്യങ്ങള്‍ക്കിടയിലും നമ്മുടെ പൂര്‍വികര്‍ പകര്‍ന്നുതന്ന ഈ കല കാത്തു സൂക്ഷിക്കുവാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നു ആഘോഷ പരിപാടികളില്‍ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. 

പത്താം വാര്‍ഷികത്തോടനുബന്ധിച്ചു കേരളത്തില്‍ പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവര്‍ക്കുമായിട്ട് വ്യത്യസ്തമായ സഹായഹസ്തങ്ങള്‍ നല്‍കുവാനും യോഗം തീരുമാനിച്ചു. അതിനു മുന്നോടിയായി ഒരു നിര്‍ധന കുടുംബാംഗത്തിന് പഠന ജോലി സഹായത്തിനായി ഒരു ലക്ഷം രൂപ നല്‍കുവാനും യോഗം തീരുമാനിച്ചു.

മാര്‍ഗംകളി കോഓര്‍ഡിനേറ്റര്‍ ലെനില്‍ സ്റ്റീഫന്‍ അധ്യക്ഷ വഹിച്ച യോഗത്തില്‍ കെസിസിഒ മുന്‍ ജനറല്‍ സെക്രട്ടറി സൈമണ്‍ വേളുപ്പറന്പില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയ മുന്‍ ഭാരവാഹികളായ വിജിഗിഷ് പായിക്കാട്, ജോബിന്‍ താഴത്തുകുന്നപ്പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെസിവൈഎന്‍ മുന്‍ അതിരൂപത പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കല്‍ സ്വഗതവും മെല്‍ബണ്‍ മാര്‍ഗംകളി കൊച്ചാശാന്‍ സ്റ്റീഫന്‍ കരുപ്ലാക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിനോയ് സ്റ്റീഫന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക