Image

കണ്ണൂര്‍ കണ്ണങ്കൈ കോളനിയിലേക്ക്‌ നിധി തേടി ആളുകള്‍ രാത്രിഎത്തുന്നു

Published on 12 April, 2018
കണ്ണൂര്‍  കണ്ണങ്കൈ കോളനിയിലേക്ക്‌ നിധി തേടി ആളുകള്‍ രാത്രിഎത്തുന്നു

 കണ്ണൂര്‍ അരവഞ്ചാല്‍ കണ്ണങ്കൈ കോളനിയിലേക്ക്‌ നിധി തേടി ആളുകള്‍ രാത്രി എത്തുന്നു. പ്രദേശത്ത്‌ നിധിയുണ്ടെന്ന നിഗമനമത്തിലാണ്‌ പലരും രഹസ്യമായി രാത്രി ഇവിടെ എത്തുന്നത്‌. അപരിചതരായ ആളുകളുടെ വരവില്‍ കോളനിക്കാര്‍ പരിഭ്രാന്തിയിലാണ്‌.

ആളുകള്‍ നിധി തേടി വരുന്നത്‌ അര്‍ധരാത്രി 12 നു ശേഷമാണ്‌. വരുന്നവരുടെ കൈയില്‍ നിധി കിളച്ചെടുക്കാനായി പിക്കാസും വലിയ പാരകളുമുണ്ട്‌. ഇവര്‍ കണ്ണങ്കൈയിലെ പടിഞ്ഞാറുഭാഗത്തെ
ഗുഹയ്‌ക്കു സമീപം നിധി ലക്ഷ്യമിട്ട്‌ കുഴിയെടുത്തിട്ടുണ്ട്‌.

വൃത്താകൃതിയില്‍ ആഴത്തിലുള്ള കുഴി ഇവിടെ രൂപ്പെട്ടിട്ടുണ്ട്‌. ആദ്യം ഒരാള്‍ കുഴിക്കും. പിന്നീട്‌ വേറെയാള്‍വന്ന്‌ കുഴിക്കും.

ആളുകള്‍ഒരോരുത്തരായി വന്നാണ്‌ നിധി വേട്ടയ്‌ക്ക്‌ ശ്രമിക്കുന്നത്‌. ഇപ്പോള്‍ നിധി തേടുന്ന സ്ഥലം റബ്ബര്‍ത്തോട്ടമാണ്‌. ഇവിടെയാരും താമസിക്കുന്നില്ലെന്നത്‌ ഇവര്‍ക്ക്‌ സൗകര്യമാകുന്നു. ഈ സ്ഥലത്തിന്റെ ഉടമ കുഞ്ഞിമംഗലത്താണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പും നിധി തേടി ആളുകള്‍ ഇവിടെ വന്നിട്ടുണ്ടെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.

വര്‍ഷങ്ങളായി കണ്ണങ്കൈ കോളനിയിലെ ഗുഹാകവാടത്തില്‍ നിധിയുണ്ടെന്ന്‌ പറയപ്പെടുന്നുണ്ട്‌. ഇത്‌ ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ ഒളിപ്പിച്ചതാണെന്നും വാമൊഴിയുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക