Image

വീട്ടുകാരെ ഭയപ്പെടുത്തി മുറ്റത്ത്‌ ഡ്രോണ്‍

Published on 12 April, 2018
വീട്ടുകാരെ ഭയപ്പെടുത്തി   മുറ്റത്ത്‌ ഡ്രോണ്‍

വീട്ടുകാരെ ഭയപ്പെടുത്തി   അപ്രതീക്ഷതമായി വീട്ടുമുറ്റത്ത്‌ ഡ്രോണ്‍  വന്നു വീണു. അമ്പനാകുളങ്ങര ബംഗ്ലാ പറമ്പില്‍ ഹാരിസ്‌ സലീമിന്റെ വീട്ടിലാണ്‌   ഒരു ഡ്രോണ്‍ (ഹെലിക്യാം) ഇന്നലെ അല്‌പനേരം പരിഭ്രാന്തി പരത്തിയത്‌.  ഊണ്‌ കഴിക്കുന്ന സമയത്താണ്‌  മുറ്റത്ത്‌ ഒരു ഡ്രോണ്‍ വട്ടമിട്ടു പറക്കുന്ന ശബ്ദം കേട്ട്‌ വീട്ടുകാര്‍ പുറത്തറിങ്ങിയത്‌.സംഭവം പിടികിട്ടാതെ വീട്ടുകാര്‍ ആശങ്കയിലായി. അല്‌പ നേരം പറന്ന ശേഷം ഇത്‌ ഭിത്തിയില്‍ ഇടിച്ചു താഴെ വീണു.

ആദ്യം ഹാരിസിന്റെ മകന്‍ ഡ്രോണ്‍ എടുത്തു നോക്കി. പക്ഷേ വീട്ടുകാര്‍ ഭയന്നിരുന്നു. ഇത്‌ ഹെലിംക്യാം ആണെന്ന്‌ തിരിച്ചറിഞ്ഞിട്ടും വീട്ടുമുറ്റത്തു അപ്രതീക്ഷതമായി പറന്നു വന്നു വീണതില്‍ ഭീതി തോന്നിയെന്നു ഹാരിസ്‌ പറയുന്നു.

പിന്നീട്‌ ഹാരിസ്‌ ഈ ഡ്രോണ്‍ മണ്ണഞ്ചേരി പൊലീസിനെ ഏല്‍പ്പിച്ചു. സംഭവം അന്വേഷിച്ച പൊലീസാണ്‌ ഇതിന്റെ ചുരുള്‍ അഴിച്ചത്‌. ഡ്രോണ്‍ മണ്ണഞ്ചേരി നേതാജി ജംക്ഷനില്‍ സ്റ്റുഡിയോ നടത്തുന്ന വ്യക്തിയുടെയാണ്‌. പുതിയ ഡ്രോണ്‍ വാങ്ങിയ ശേഷം സ്റ്റുഡിയോയില്‍ നിന്ന്‌ നടത്തിയ പരീക്ഷണ പറക്കലായിരുന്നു ഇത്‌. പക്ഷേ കഷ്ടകാലത്തിനു ഡ്രോണിന്റെ ജിപിഎസിന്റെ നിയന്ത്രണം വിട്ടു പോയാണ്‌ ഇത്‌ ഹാരിസിന്റെ വീട്ടിലെത്തിയതെന്നു പോലീസ്‌ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക