Image

താജ്‌മഹലിന്റെ ഉടമസ്ഥാവകാശം: ഷാജഹാന്റെ ഒപ്പുമായി വരാന്‍ സുപ്രിംകോടതി

Published on 12 April, 2018
താജ്‌മഹലിന്റെ ഉടമസ്ഥാവകാശം: ഷാജഹാന്റെ ഒപ്പുമായി വരാന്‍ സുപ്രിംകോടതി


ന്യൂഡല്‍ഹി: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുമായുള്ള താജ്‌മഹലിന്റെ അവകാശ തര്‍ക്കത്തിനിടെ ഉത്തര്‍പ്രദേശ്‌ സുന്നി വഖഫ്‌ ബോര്‍ഡിനോട്‌ ഷാജഹാന്‍ ഒപ്പിട്ട്‌ നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രിംകോടതിയുടെ ആവശ്യം.

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്‌മഹലിന്റെ അവകാശം തങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്ന വഖഫ്‌ ബോര്‍ഡിന്റെ വാദത്തെ തുടര്‍ന്നാണ്‌ സുപ്രിം കോടതി ഉത്തരവ്‌. രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്‌ചത്തെ സമയമാണ്‌ കോടതി അനുവദിച്ചിരിക്കുന്നത്‌. ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌.

താജ്‌മഹല്‍ വഖഫ്‌ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക