Image

ഇര്‍ഫാന്‍ ഖാന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന്‌ പ്രചരണം

Published on 12 April, 2018
ഇര്‍ഫാന്‍ ഖാന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന്‌ പ്രചരണം


ബോളിവുഡ്‌ താരം ഇര്‍ഫാന്‍ ഖാന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന്‌ പ്രചരണം. ഇര്‍ഫാന്റെ ക്യാന്‍സര്‍ അവസാനഘട്ടത്തിലാണ്‌ നില്‍ക്കുന്നതെന്നാണ്‌ വിവരം.

ഇനി അധികമാസം മുന്നോട്ടു ജീവിക്കാന്‍ സാധ്യമാകില്ലെന്നും ഒരു ജേര്‍ണലിസ്റ്റ്‌ ട്വീറ്റ്‌ ചെയ്‌തു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന്‌ കുടുംബാംഗങ്ങള്‍ പറയുന്നു. അദ്ദേഹത്തിന്റെ ഫാന്‍സും മാധ്യമങ്ങളും ഇത്തരം വാര്‍ത്തകള്‍ നിര്‍ത്തണമെന്നും അവര്‍ പറയുന്നു. അദ്ദേഹം യുകെയില്‍ ചികിത്സയിലാണ്‌.

കഴിഞ്ഞമാസമാണ്‌ ഇര്‍ഫാന്‍ ഖാന്‍ മാരക രോഗമായ ട്യൂമറിന്‌ അടിമപെട്ട വിവരം പുറത്തുവിടുന്നത്‌. രോഗത്തെക്കുറിച്ച്‌ ഇര്‍ഫാന്‍ തന്നെ ട്വീറ്റ്‌ ചെയ്‌തിരുന്നു. താന്‍ തിരിച്ചുവരുമെന്നും ഇര്‍ഫാന്‍ പറഞ്ഞിരുന്നു. അദ്ദേഹം രോഗത്തെ തോല്‍പ്പിച്ച്‌ ആരോഗ്യവാനായി തിരിച്ചുവരുമെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യയും ട്വീറ്റ്‌ ചെയ്‌തിരുന്നു.

എല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഭാര്യ പറഞ്ഞിരുന്നു. സത്യാവസ്ഥ അറിയാതെ തെറ്റായ ഒരു വിവരവും നല്‍കരുതെന്നും അവര്‍ പറഞ്ഞിരുന്നു. ഇര്‍ഫാന്‍ അവസാനമായി അഭിനയിച്ച ബ്ലാക്‌മെയില്‍ തിയറ്ററില്‍ പ്രദര്‍ശം തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക