Image

രാജാ കൃഷ്ണമൂര്‍ത്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പി പി ചെറിയാന്‍ Published on 12 April, 2018
രാജാ കൃഷ്ണമൂര്‍ത്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ഷിക്കാഗോ: ഇല്ലിനോയ്‌സ് ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏപ്രില്‍ 6 ന് കൂടിക്കാഴ്ച നടത്തി.റിപ്പബ്ലിക്കന്‍ ഡമോക്രാറ്റ് യുഎസ് കോണ്‍ഗ്രസ്സിലെ ഏഴംഗങ്ങള്‍ ഏപ്രില്‍ 4 മുതല്‍ 7 വരെ ഇന്ത്യയില്‍ പര്യടനം നടത്താനെത്തിയതായിരുന്നു.

വ്യവസായം, സുരക്ഷാ കോര്‍ഡിനേഷന്‍, പരസ്പര സഹകരണം തുടങ്ങിയ വിഷയങ്ങളെകുറിച്ചു ഉന്നതതല ചര്‍ച്ച നടത്തുന്നതിനാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ച് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഡല്‍ഹിയില്‍ എത്തിയത്.

അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും വളരെ  അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ഇല്ലിനോയ്‌സില്‍ എത്തിച്ചേര്‍ന്ന കൃഷ്ണമൂര്‍ത്തി ഒരു പ്രസ്താവനയില്‍ അറിയിച്ചു.യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായി ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടുമെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

വ്യവസായ മന്ത്രി സുരേഷ് പ്രഭു, കമ്മ്യുണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദ്, എം.ജെ.അക്ബര്‍ തുടങ്ങിയവരുമായി ഉന്നതതല സംഘം ചര്‍ച്ചകള്‍ നടത്തി. ഹൈദരബാദിലെ വ്യവസായ മേഖലകള്‍ ടീമംഗങ്ങള്‍ സന്ദര്‍ശിച്ചു. തെലങ്കാന സ്റ്റേറ്റ് മന്ത്രി കെ. ടി. രാമറാവുമായി സംഘം ചര്‍ച്ച നടത്തി.
രാജാ കൃഷ്ണമൂര്‍ത്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക