Image

കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 12 April, 2018
കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണങ്ങളില്‍ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളില്‍ ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും വേണ്ടെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജൂഡീഷല്‍ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക