Image

ജുണ്ടലപില്‍ സരിഗമ പെര്‍ത്തിന്റെ ഗാനമഴ

Published on 12 April, 2018
ജുണ്ടലപില്‍ സരിഗമ പെര്‍ത്തിന്റെ ഗാനമഴ

പെര്‍ത്ത്: ജൂന്‍ണ്ടലപ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രില്‍ ഏഴിനു നടന്ന സരിഗമ പെര്‍ത്തിന്റെ ഗാനോത്സവം നാദവിസ്മയമായി.

ജോണ്‍സണ്‍ ആലപിച്ച സത്യനായക മുക്തി ദായക എന്ന പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച മൂന്നു മണിക്കൂറിലേറെ നീണ്ട രാഗമഴയില്‍ മലയാളം, ഹിന്ദി, തമിഴ് ഭാഷകള്‍ക്ക് പുറമെ കന്നഡ, ബംഗാളി ഭാഷകളിലുള്ള ഗാനങ്ങളും പെയ്തിറങ്ങി. പെര്‍ത്തിലെ മുന്‍നിര ഗായകരായ മാര്‍ട്ടിന്‍, സലില്‍, മാനുവല്‍, ജോജു, ജോഷി, പ്രദീപ്, റിച്ചി, ജോയി, ജോണ്‍സണ്‍ എന്നിവര്‍ക്കു പുറമെ ബംഗാളി, ഹിന്ദി ഗയകനായ ബിഘ്‌നരാജുവും ശ്രോതാക്കളെ കൈയിലെടുത്തു. പെര്‍ത്തിലെ വാനന്പാടികളായ ഷീബ, പിങ്കി, സെലിന്‍ എന്നിവര്‍ക്കുപുറമെ കൊച്ചുഗായിക സാറയും കാന്നഹിന്ദി ഗായിക ശോഭാ റാണിയും ജൂണ്ടലപിന്റെ സ്വന്തം എയ്ഡലും സന്ധ്യയും ഗാനങ്ങള്‍ ആലപിച്ചു. 

എല്ലാ ഇന്ത്യന്‍ ഭാഷകളിലുള്ള ഗായകര്‍ക്ക് പ്രത്യേകിച്ച് കൊച്ചുഗായകര്‍ക്കുള്ള പ്രോത്സാഹന വേദി കൂടിയാണ് സരിഗമ സല്ലാപം. ഈസ്റ്ററിന്റെ സന്ദേശം ഓര്‍മപ്പെടുത്തി ചുരുക്കി പ്രദര്‍ശിപ്പിച്ച മിശിഹാചരിത്രം ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏറെ അര്‍ഥവത്താക്കി. 

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ പട്ടരുമഠം 61 422 590 187.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക