Image

ട്രംപിനുള്ള കെണികള്‍? (ബി. ജോണ്‍ കുന്തറ)

Published on 12 April, 2018
ട്രംപിനുള്ള കെണികള്‍? (ബി. ജോണ്‍ കുന്തറ)
ചോദ്യം, ഹില്ലരി ക്ലിന്റ്റന്‍ അമേരിക്കന്‍ പ്രസിഡന്റ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍, നാമിന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന റഷ്യന്‍ ഗൂഢാലോചന, മുള്ളര്‍ കുറ്റാന്വേഷണം, കൊടുങ്കാറ്റു ഡാനിയേല്‍ എന്നീ നാടകങ്ങള്‍നമ്മുടെ മുന്‍പില്‍ അരങ്ങേറുമായിരുന്നോ?

ഡൊണാള്‍ഡ് ട്രമ്പ് പ്രസിഡന്റ്റായി തിരഞ്ഞെടുക്കപ്പെട്ട ദിനം മുതല്‍,ആ അപ്രതീക്ഷിത വിജത്തില്‍ നിരാശരായ വാഷിങ്ങ്ടണ്‍ സ്ഥാപിത താല്‍പ്പര്യങ്ങളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും തുടങ്ങിയ മല്ലയുദ്ധമാണ് എങ്ങിനെ എങ്കിലും ട്രംപിനെ മുട്ടു കുത്തിച്ചു വൈറ്റ് ഹൗസില്‍ നിന്നും പമ്പകടത്തണം.

ട്രംപിനെ റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ വിജത്തിന് സഹായിച്ചു എന്നു പറഞ്ഞു പരത്തി അതന്വേഷിക്കുന്നതിന് റോബര്‍ട്ട് മുള്ളര്‍ എന്ന പ്രേത്യേക കുറ്റാന്വേഷകനെ മെയ് 17 2017 ല്‍ നിയമിച്ചു. ഇയാളുടെ അധികാരത്തിന് പരിധിയില്ല. മുന്നില്‍ തുറന്ന ഖജനാവും.

ഡൊണള്‍ഡ് ട്രംപുമായി അടുപ്പമുള്ള എല്ലാവരും കുറ്റവാളികള്‍. ഏകാധിപതിത്വ രാജ്യങ്ങളില്‍ പ്പോലും കാണാത്ത സംബ്രദായങ്ങളാണ് ഇയാള്‍ അനുകരിക്കുന്നത്.

പല ജീവിതങ്ങള്‍ ഇയാളുടെ മുന്നില്‍ തകര്‍ന്നിരിക്കുന്നു, തകരുന്നു. മുള്ളറിന്റ്റെ കിങ്കരന്മാര്‍ ഏതുസമയത്തുമുന്നിലെത്തുമെന്നു ഭയന്ന് പലരും ജീവിക്കുന്നു. നിരപരാധികളാണെങ്കില്‍ത്തന്നെയുംഇവരെ, ആദ്യം ട്രമ്പ് വിരോധികളായ മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍ നിറുത്തി വിചാരണ തുടങ്ങും അവരുടെ പേരു നശിപ്പിക്കുന്നതിന്. വലിയ കോടീശ്വരന്മാര്‍ക്കേ നേരിടുന്നതിനു പറ്റൂ. അല്ലാത്തവര്‍ കുറ്റം ഏറ്റെടുത്തു അടിയറവു പറയുക.

ഇതൊരടവാണ്, ട്രംപുമായി ബന്ധപ്പെട്ടവരെ പിടിച്ചു പിഴിഞ്ഞാല്‍ എന്തെങ്കിലും മോശം വിവരങ്ങള്‍ ട്രംപിനെ കെണിയില്‍ വീഴിക്കുന്നതിനു കിട്ടും എന്നാണ്ചിന്ത. ഇപ്പോള്‍ത്തന്നെ മുള്ളര്‍ ഒരുക്കിയ കെ
ണിയില്‍ വീണിരിക്കുന്നവര്‍, ഒന്ന് മൈക്കള്‍ ഫ്‌ളിന്‍ ഇയാള്‍ പാപ്പര്‍ ഹര്‍ജിക്കു പോകുന്നു. രണ്ട് മാനഫോര്‍ട്ട്. ഇയാള്‍ തല്‍ക്കാലം വീട്ടുതടങ്കലില്‍. വേറേയും പലര്‍ ഈ പട്ടികയിലുണ്ട്. പുതിയതായി വന്നിരിക്കുന്ന പ്രതി ട്രമ്പിന്റ്റെ സ്വകാര്യ വക്കീല്‍ മൈക്കല്‍ കോഹന്‍.

അമേരിക്ക പോലുള്ള ജനാധിപത്യ രാജ്യങ്ങളില്‍ കക്ഷി-വക്കീല്‍, ഡോക്ടര്‍ -രോഗി, ഈ ബന്ധങ്ങള്‍, പിന്നെ കുമ്പസാര രഹസ്യം ഇവയെല്ലാം അലംഘനീയമെന്നാണ് വയ്പ്പ്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ അമേരിക്കയില്‍ ചവുറ്റു കോട്ടയില്‍.

ഡി .സി എന്ന ഭരണ കുപ്പക്കുഴിയില്‍ ജീവിക്കുന്നഅധികാര വര്‍ഗത്തിന് ചില നടപ്പു വഴികളും ആചാരങ്ങളുമുണ്ട്. ഇവിടെ അവരെപ്പോലുള്ള ജീവികള്‍ക്കേ കയറുന്നതിന് അനുവാദമുള്ളൂ. കയറാം എന്നാല്‍ അവരില്‍ ഒന്നായി മാറണം.

ഈ വഴക്കം മുന്‍കാല പ്രസിഡന്റ്റുമാര്‍ ആചരിച്ചിരുന്നു അവരെ കുപ്പക്കുഴിയിലെ മുതിര്‍ന്ന പുഴുക്കള്‍ അപകടങ്ങളില്‍ ചെന്നു ചാടാതെ രഷിച്ചുമിരുന്നു. എന്നാല്‍ ഇതാ ഡൊണാള്‍ഡ് ട്രമ്പെന്ന 'ഓര്‍ക്കിന്‍ ' കീടനാശ മരുന്നു നിറച്ച പീച്ചാംകുഴലുമായി കുഴിക്കു സമീപമെത്തിയിരിക്കുന്നു. പുഴുക്കളിത് എങ്ങി െനസഹിക്കും അവരുടെ ആക്രമണമാണ് ഇന്ന് നാം കാണുന്നത്.
പലേ ട്രമ്പ് അനുയായികള്‍ പറയുന്നതു കേള്‍ക്കാം എന്തുകൊണ്ട് ട്രമ്പ് റോബര്‍ട്ട് മുള്ളരെ പിരിച്ചുവിടുന്നില്ല എന്ന്. അതുകൊണ്ട് ഈഅന്വേഷണം തീരുകില്ല എന്നതാണ് വാസ്തവം. ആനീക്കം മാധ്യമങ്ങള്‍ക്കും മറ്റു ട്രമ്പ് വിരോധികള്‍ക്കും കൂടുതല്‍ ആവേശം നല്‍കുകയേയുള്ളൂ.

ഡൊണാള്‍ഡ് ട്രംപിന്റ്റെ ലൈംഗിക അതിപ്രസരണം ഒരു പുതിയ വാര്‍ത്തയേ അല്ല. തിരഞ്ഞെടുപ്പു സമയം ഒരു പാടു കഥകള്‍ പുറത്തു വന്നിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടുമിരുന്നു. അതെല്ലാം കണ്ടും കേട്ടുമാണ് അമേരിക്കന്‍ ജനത ഇയാളെ തിരഞ്ഞെടുത്തത്. പിന്നേയും എന്തിനീ വിഴുപ്പലക്കല്‍? ഇല്ലം ചുട്ടും എലിയെ കൊല്ലുക.

ഈകഴിഞ്ഞ നാളുകളില്‍ മുന്‍കാല പ്രസിഡന്റ്റുമാര്‍ക്ക് നടത്തുവാന്‍ പറ്റിയിട്ടില്ലാത്ത പലേ മാറ്റങ്ങളും രാജ്യത്തു വന്നിരിക്കുന്നു. വൈദേശിക തലത്തില്‍ തീവ്രവാദ സംഘടനകള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വിദേശീയ വ്യാപാര ബന്ധങ്ങള്‍ക്ക് ഒരു സമ പ്രയോജനം എന്ന രീതിയിലേയ്ക്ക് നീങ്ങുന്നു. ദേശീയമായി തൊഴിലില്ലായ്മ്മ കുറയുന്നു പൊതുവെ ജീവിത നിലവാരവും ഉയരുന്നു.

അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്ന പലേപ്രശ്‌നങ്ങള്‍ രാജ്യത്തിനു മുന്നിലുണ്ട്. നോര്‍ത്ത് കൊറിയ, ഇമ്മിഗ്രേഷന്‍ കൂടാതെ പലതും. എന്നാല്‍ ഒട്ടനവധി മാധ്യമങ്ങളുടേയും രാഷ്ട്രീയക്കാരുടേയും മുന്നില്‍ അതൊന്നുമല്ല പ്രശ്‌നം. ട്രമ്പ് പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതൊക്കേ പെണ്ണുങ്ങളുമായി അടുപ്പത്തിലായിരുന്നു അതൊരു വല്യ തെറ്റ്. അങ്ങനെ ഇയാളെ വെറുതെ വിട്ടുകൂടാ.

പ്രസിഡന്റ്റിനു വേണമെങ്കില്‍ അധികാരമുപയോഗിച്ചു ഇപ്പോള്‍ കുറ്റക്കാരെന്നു ആരോപിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് മുന്‍കൂര്‍ മാപ്പു നല്‍കുന്നതിനു പറ്റും.അങ്ങിനെ ഈ എങ്ങുമെത്താത്ത റഷ്യാ ഗൂഡാലോചന നാടകവും റോബര്‍ട്ട് മുള്ളറുടെ താണ്ഡവവും അവസാനിപ്പിക്കുന്നതിന് പറ്റും. ഇത് മുന്‍കാല പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ ചെയ്തു, കാസ്പര്‍ വൈന്‍ബര്‍ഗര്‍ എന്ന അധികാരം നഷ്ടപ്പെട്ട ഒരു സെക്രട്ടറിയെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുന്നതിന്.

ട്രംപിനെ ഉടനെ ഇമ്പീച്ച് ചെയ്യണമെന്ന ആഗ്രഹം എന്തായാലും വിലപ്പോകില്ല ആ ആഗ്രഹം വിരോധികള്‍ കളയൂ ഈ താണ്ഡവം അവസാനിപ്പിക്കൂ

Join WhatsApp News
Boby Varghese 2018-04-12 13:58:23
Obama stated at least half a dozen times that Russia is not capable to change one Hillary vote to Trump and vice versa. Mueller spent millions of tax payers money and so far found zero evidence of Russian Collusion. Zilch. Now he is looking collusion under the skirt of an adult movie actress. 
Average American is better off financially and if it continue like this Trump would win at least 45 states in 2020. The fake news in America is synonymous with the Democrats. They are well aware that if the economy gets better, no one can stop Trump. They will keep bringing Russia Collusion, racism, adultery, etc etc.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക