Image

ഞാനെന്തുകഴിക്കണമെന്നും, എന്തുടുക്കണമെന്നും, നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ (മനോഹര്‍ തോമസ്)

Published on 12 April, 2018
ഞാനെന്തുകഴിക്കണമെന്നും, എന്തുടുക്കണമെന്നും, നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ (മനോഹര്‍ തോമസ്)
കാലാകാലങ്ങളായി , നമ്മള്‍ കേള്‍ക്കുന്നു ,പഠിക്കുന്നു ,വിശ്വസിക്കുന്നു ,ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്ന് .എന്ന് വച്ചാല്‍ പരമോന്നത പദവി ജനങ്ങള്‍ക്കാണ് .നമ്മള്‍ കുറച്ചുപേരെ ഇലക്ഷനിലൂടെ തിരഞ്ഞെടുത്തു നമ്മള്‍ക്ക് നിത്യജീവിതത്തില്‍ കൊണ്ട് നടത്താനാകാത്ത കാര്യങ്ങള്‍ ,നടത്താനായി ചുമതലപ്പെടുത്തുന്നു . " ചില കാര്യങ്ങള്‍ നടത്താന്‍ വേണ്ടി മാത്രം ".

നമ്മള്‍ തിരഞ്ഞെടുത്തു അയക്കുന്നവര്‍ ,അവിടെയെത്തിയാല്‍ നമ്മുടെ മേലാളന്മാരായി ഭാവിക്കുന്നു .പിന്നെ അവര്‍ക്കു ബ്ലാക്ക് കാറ്റ് സംരക്ഷണം ്രആരില്‍നിന്നും? } ബെന്‍സ് കാര്‍ ,കൊട്ടാരം പോലത്തെ വീട് ,പരിചാരകര്‍ ചുറ്റിലും . അവന്‍ ഒരു രാജാവിനെ പോലെ ചിന്തിച്ചു തുടങ്ങുന്നു .അവിടെയാണ് ഇന്നത്തെ ഇന്ത്യയുടെ ശാപം ആരംഭിക്കുന്നത് .

1947 ലെ സ്വാതന്ത്ര്യത്തിനുശേഷം , ഇന്ത്യ ഭരിക്കാനെത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് .പ്രധാനമന്ത്രി ആയത് ജവഹര്‍ലാല്‍ നെഹ്‌റു .അന്നത്തെ നേതാക്കന്മാരില്‍ പലരും ഉന്നത വിദ്യാഭ്യാസം കിട്ടിയവരും ,ഉറക്കെ ചിന്തിക്കുന്നവരും ആയിരുന്നു .ഇന്റഗ്രിറ്റി ,കരിഷ്മ ,പേഴ്‌സണാലിറ്റി ,ഫിലോസഫി എന്നിവ ഒരു നേതാവിന് ഉണ്ടാകണമെന്ന് കാലം നമ്മളെ പഠിപ്പിച്ചിട്ടുണ്ട് .ഇന്നത്തെ ഇന്ത്യക്കാരന്റെ യാതന അതൊന്നും തൊട്ടൂതീണ്ടിയിട്ടില്ലാത്ത നേതാക്കന്മാര്‍ നമ്മളെ ഭരിക്കുന്നു എന്നതാണ് .ദൂരവ്യാപകമായി ചിന്തിച്ചു ,നമ്മെ നയിക്കാന്‍ പറ്റിയ നേതാക്കന്മാരുടെ ദാരിദ്ര്യമാണ് ഇന്നിന്ത്യ അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്ത് . ആ അവസ്ഥയില്‍ ആര്‍ . എസ് .എസ് കാരനായ ചായക്കടക്കാരന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമ്പോള്‍ ,യോഗി ആദിത്യനാഥിനെപ്പോലത്തെ മതഭ്രാന്തന്മാര്‍ മുഖ്യമന്ത്രിമാരാകുമ്പോള്‍ ഒരു പാവം ഇന്ത്യക്കാരന്‍ മറ്റെന്തു പ്രതീക്ഷിക്കണം .യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് പ്രസംഗിച്ചിട്ടുപോയി " എന്‍റെ സ്‌റ്റേറ്റിലെ ആരോഗ്യപരിപാലനം കണ്ട് നിങ്ങള്‍ പഠിക്കണം " എന്ന് . അറുപത്തെട്ടു കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ച സ്‌റ്റേറ്റിന്റെ പാഠങ്ങളാണ് നമ്മളോട് പഠിക്കാന്‍ പറഞ്ഞത് .

ഡെമോക്രസി എന്നാല്‍ പച്ചയായ അര്‍ത്ഥം " സ്വാതന്ത്ര്യം " എന്ന് തന്നെയാണ് .പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് " ഡെമോക്രസി ഈസ് ദി രൃമറഹല ഓഫ് ഫ്രീഡം " എന്ന് . അവിടെ വ്യക്തിക്ക് ഇഷ്ടമുള്ളത് കഴിക്കാം ഉടുക്കാം ,ഭാഷ പറയാം ,പാടാം ,ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാം .

തുകലും , തുകലുല്പന്നങ്ങളും ,കയറ്റിഅയക്കുന്ന ,അതിലൂടെ ലക്ഷക്കണക്കിനാളുകള്‍ ഉപജീവനംകഴിക്കുന്ന ഇന്ത്യയില്‍ പശുവിനെ കൊല്ലാന്‍ പാടില്ല എന്ന നിയമം നടപ്പാക്കുമ്പോള്‍ ,അതിലൂടെ മുഴുപ്പട്ടിണിയിലാകുന്ന പാവം ജനങ്ങളെ നേതാക്കന്മാര്‍ കാണാതെ പോകുന്നു .കറവ വറ്റിയ നാലഞ്ച് പശുക്കളെ വീട്ടില്‍ നിര്‍ത്തി ചാവുന്നതുവരെ ചിലവിനു കൊടുക്കേണ്ട കര്‍ഷകന്റെ ജീവിതം കാണുന്നില്ല എന്ന് ഭാവിക്കരുത് .

ഇന്ന് ഇന്ത്യയില്‍ നടമാടുന്ന ദാരുണമായ വൈപരീത്യങ്ങളില്‍ ചിലതിലേക്ക് ഒന്നെത്തിനോക്കാം സെന്‍സര്‍ ബോര്‍ഡ് ഉണ്ടായിട്ടും ,ചലച്ചിത്രങ്ങള്‍ കാണാന്‍ പോലും ശ്രമിക്കാതെ ,ചിലരുടെ പ്രേരണയാല്‍ ബാന്‍ ചെയ്യപ്പെടുന്നു .കോടിക്കണക്കിനു മുതല്‍മുടക്കുന്ന ,വളരെ അധികം ആളുകളുടെ ഉപജീവന മാര്‍ഗമായ ഒരു ഇന്‍ഡസ്റ്ററിയാണ് വെള്ളത്തിലാകുന്നത് .

ഇറച്ചി കഴിച്ചതിന്റെ പേരില്‍ ,ആളുകളെ ഉപദ്രവിക്കുന്നു , കൊല്ലുന്നു ,കുടുംബങ്ങളെ വേട്ടയാടുന്നു .ചരിത്രം ഉറങ്ങുന്ന പ്രതിമകള്‍ നശിപ്പിക്കുന്നു ; താലിബാന്‍ അഫ്ഘാനിസ്ഥാനില്‍ ബുദ്ധവിഗ്രഹങ്ങള്‍ നശിപ്പിച്ചതിന് സമാനമായി . അവയെല്ലാം കാലത്തിന്റെ തിരുശേഷിപ്പുകളായി വരും തലമുറക്കുവേണ്ടി മാറ്റിവക്കേണ്ടതല്ലേ ?

ഫിഫ്ത് എസ്‌റ്റേറ്റ് എന്ന് വിശേഷിപ്പിക്കുന്ന മീഡിയയില്‍ എന്ത് വരണമെന്ന് മറ്റാരോ തീരുമാനിക്കുന്നു .അല്ലാത്തത് ഭീഷണിയാല്‍ പുറത്തുവരില്ല .പട്ടണങ്ങളുടെയും , റോഡുകളുടെയും പേരുകള്‍ മാറ്റുക .ചരിത്രം തന്നെ മാറ്റിയെഴുതാന്‍ ഒരു തീവ്ര ശ്രമം നടക്കുന്നു . ഇതിനെ " ഇല്‍ ലിബറല്‍ ഡെമോക്രസി " എന്ന് തന്നെ വിളിക്കണം .we are become the republic of offended "

ഇനി ഒരു പൗരന്റെ അവസാനത്തെ ആശ്രയമായ ജുഡീഷ്യറിയുടെ കാര്യം .ദിപക് മിശ്ര ബ ആരുടെയോ വക്താവായി വാഴുന്ന സുപ്രിം കോടതി ചീഫ് ജെഡ്ജ് . പരമോന്നത നീതി പീഠത്തില്‍ നിന്ന് നാല് പ്രഗല്‍ഭരായ ജഡ്ജിമാരുടെ ശബ്ദം ഉയരുന്നു ധ ജെ .ചെലമേശ്വര്‍ , രഞ്ചന്‍ ഗോഗോയ് ,മദന്‍ ബിലേക്കര്‍ , കുര്യന്‍ ജോസഫ് }ദുരൂഹ സാഹചര്യത്തില്‍ മരണം ഏറ്റുവാങ്ങിയ ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയ എന്ന ജഡ്ജി .തീക്കട്ട ഉറുമ്പരിക്കുമ്പോള്‍ കരിക്കട്ടയുടെ കാര്യം പറയണോ ?

വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ മുകളിലാണ് കോടാലി വീഴുന്നത് . ആഴത്തില്‍ ചിന്തിച്ചാല്‍ ഒരു വ്യക്തിയുടെ കിടപ്പറയില്‍ സംസ്ഥാനത്തിന് എന്താണ് ജോലി ?വടക്കേ ഇന്ത്യയില്‍ ആളുകള്‍ക്ക് സാക്ഷരത കുറവായതിനാല്‍ അവരവിടെ ദൈവത്തെ ഇറക്കി കളിക്കുന്നു .വിവരമുള്ള നേതാക്കന്മാരുടെ അഭാവം ഇത്തരത്തിലുള്ള ചെയ്തികള്‍ക്ക് കൊടപിടിക്കുന്നു .ഡോ . നന്ദകുമാര്‍ ഈ അഭിപ്രായങ്ങളില്‍ ഉറച്ചുനിന്നു .

കെ.കെ. ജോണ്‍സന്റെ അഭിപ്രായത്തില്‍ ലോകത്തില്‍ വളരുന്ന അതിരുകടന്ന "നാഷണലിസം "ആപല്‍ക്കരമാണ് .വളരെ മുന്‍കൂട്ടി ചിന്തിച്ചിട്ടുതന്നെയാണ് ,നമ്മുടെ ആഘോഷങ്ങളിലും ,അവര്‍
കൈകടത്തുന്നത് . മലബാര്‍ ഭാഗങ്ങളില്‍ ഓണമായാല്‍ എല്ലാ വീടുകളിലും ,ഏതുമതവിഭാഗത്തില്‍ പെട്ടവനായാലും ,ഐശ്വര്യം കൊണ്ടുവരുന്നു എന്ന സങ്കല്പത്തില്‍ ഓണപ്പൊട്ടന്‍ എന്ന തെയ്യം വന്നു പോകും .ഓണം മാറ്റി " വാമന ജയന്തി " ആക്കണം എന്ന് പറയുമ്പോള്‍ ,അതിന്റെ പേരില്‍ ഓണപ്പൊട്ടനെ ഉപദ്രവിക്കുബോള്‍ ആരോ നമ്മുടെ പൈതൃകത്തിലാണ് കൈ വക്കുന്നത് . കൃസ്തുമസ് കരോള്‍ പാടില്ല എന്ന് പറയുമ്പോള്‍ ,ഒരു പഴയ വിശ്വാസ സംഹിതയിലേക്ക് ആരോ വാളോങ്ങുന്നു .

ഭാരതം തികഞ്ഞ ആപല്‍ക്കരമായ ഒരവസ്ഥയിലേക്ക് നടന്നടുക്കുകയാണ് .പി . ടി . പൗലോസ് പറയുന്നു .ഉമിത്തീയില്‍ നിന്ന് ഉയരുന്ന പുക മാത്രമേ ഇപ്പോള്‍ നമ്മള്‍ കാണുന്നുള്ളൂ . യോഗി ആദിത്യ നാഥ് കാവിയുടുത്തു ,പശുവിന്റെ പുറകില്‍ നിന്ന് മൂത്രം കുടിക്കുന്ന ചിത്രം പ്രചരിക്കുമ്പോള്‍ ,ഒരാത്മിയ പ്രതിപുരുഷനെ അല്ല ജനം കാണുന്നത് പ്രത്യുതാ ഒരു മതഭ്രാന്തനെയാണ് .ഇന്ത്യയെ ഈ ഒരവസ്ഥയില്‍ എത്തിക്കാന്‍ നമ്മളെല്ലാം ഉത്തരവാദികളാണ് .നാലു പതിറ്റാണ്ടുകൊണ്ടാണ് ആളി പടര്‍ന്ന് ഈ അവസ്ഥയില്‍ എത്തിയത് .ഇടതുപക്ഷത്തിനും ഇതിലൊരു പങ്കുണ്ട് എന്ന കാര്യം വിസ്മരിക്കാനാകില്ല .

ലോകത്തില്‍ ഏറ്റവും എളുപ്പം വിറ്റഴിയാവുന്ന ചരക്ക് മതമാണ് " മാമന്‍ മാത്യു പറയുന്നു . അമേരിക്കയില്‍ ട്രംപ് എന്ത് തുടങ്ങുന്നതിന് മുമ്പും പ്രാര്‍ത്ഥിക്കും . ജനം പറയുന്നു " അയാളൊരു ദൈവവിശ്വാസിയാ അതുകൊണ്ട് നല്ലവനായിരിക്കും " ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് " മതേതരത്വം "എന്ന വാക്ക് മാറ്റണം എന്നാണ് കുറേപേര്‍ മുറവിളി കൂട്ടുന്നത് . 75 % ഹിന്ദുക്കള്‍ നിവസിക്കുന്ന ഒരു രാജ്യത്ത് അതിന്റെ ആവശ്യമില്ല പോലും .

എല്ലാ മതത്തിന്റേയും തിരശീലക്കു പുറകില്‍ രക്തദാഹിയായ ഒരു പ്രേത രാജാവുണ്ട് .ആത്മീയമായ പരിസമാപ്തി ആണ് കാംക്ഷിക്കുന്നതെന്ന് പറയും .രാഷ്ട്രീയാധികാരവും ,സമ്പത്തുമാണ് എല്ലാ മതങ്ങളുടെയും ലക്ഷ്യം .ഇന്ത്യ നിന്ന് പുകയുകയല്ല ; പ്രത്യുതാ നിന്ന് കത്താനുള്ള അവസരം ഒഴിവാക്കണം എന്ന പ്രാര്‍ത്ഥന മാത്രമാണ് ഇനി ബാക്കി !
ഞാനെന്തുകഴിക്കണമെന്നും, എന്തുടുക്കണമെന്നും, നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ (മനോഹര്‍ തോമസ്)ഞാനെന്തുകഴിക്കണമെന്നും, എന്തുടുക്കണമെന്നും, നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ (മനോഹര്‍ തോമസ്)ഞാനെന്തുകഴിക്കണമെന്നും, എന്തുടുക്കണമെന്നും, നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ (മനോഹര്‍ തോമസ്)ഞാനെന്തുകഴിക്കണമെന്നും, എന്തുടുക്കണമെന്നും, നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ (മനോഹര്‍ തോമസ്)
Join WhatsApp News
sunu 2018-04-12 23:07:52
ഒരു കാലത്തു എന്ത് എഴുതിയാലും മലയാളത്തെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു അമേരിക്കൻ മലയാളീ സാഹിത്യവും എല്ലാവരും സ്വീകരിച്ചു. ഇന്നിപ്പോൾ വെറും പൊട്ടക്കവിത എഴുതി കുറെ മരംചുറ്റി പ്രേമം എഴുതി പ്രണയം പറഞ്ഞു വിലാപം നടത്തി ഫേസ്ബുക്കിലൂടെ ചാറ്റി ചീറ്റി പോയ എഴുത്തുകാരെ നേർപാതയിൽ കൊണ്ടുവരാൻ കഴിയണം. പ്രതിദിനം നരകത്തിലേക്ക് ഗമിക്കുന്ന ഇന്ത്യൻ രാഷ്ട്രീയവും  ആനുകാലിക നാശങ്ങളും ചർച്ച   ചെയുന്നത്   നല്ലതു . കേരളത്തിന്റെ പൊട്ട നേതാക്കന്മാരെ  അമേരിക്കയിലൂടെ പൊക്കിക്കൊണ്ട് നടക്കുന്ന  ഊച്ചാളി നേതാക്കളോട് ഒരു തെരുവ് യുദ്ധം തന്നെ  പ്രഖ്യാപിക്കുക.  
andrew 2018-04-13 21:04:49

A beautiful parade of great thoughts; like a Philosopher kings Court.

Glad to see great minds came together with words of Wisdom powerful than sharp swords.

Democracy, may not be the best form of government but is best for the survival of human civilization and peace on Earth. Sad to see Democracy is surviving only in few European countries. Everywhere else, especially in formerly great Democracies like America & India; religious fanatics has invaded Citizens way of life and is spreading Fascism.

There was or is no peaceful religion so far on this Earth. Religions were mass murderers. They are not the bodyguard of Morality. In fact, all religions are filled with Hypocrites. when you see religion & politics are in bed together, they can only beget evil. Educated and thinking humans separate themselves or emancipate from the prisons of religion and politics. But religion and politics can lure uneducated, undereducated, poor downtrodden and exploit them. Religion & politics can survive only if there is Chaos.

So it is the duty of rational humans to get involved and do the best to change the attitude of these vote banks'. What you can do may be little, but a little lamp can throw a lot of light on darkness.

Yes! Fascists are in power. The corrupt media is full of lies. They cheat the common people with perverted false news. Look at the classical example in India. India is the largest exporter of cowhide & meat. The slaughterhouses have Islamic names. Isn't it is surprising, many humans got killed in India by ignorant hindu fanatics for possession of few pieces of cow meat. But the huge meat factories remain untouched. Why? Because they are owned by BJP oligarchs.

A tea kettle man & few urine drinking ignorant fanatics cannot lead India to prosperity.

Same as in the US. Christian fundamentalists are trying to control in a totalitarian way.

All religions are fabricated by women haters, men who claim supremacy. Religion is the root cause of all the evil. Once they control the government, Democracy dies& theo- crazy dominates.

Sargavedi presented a good example, yes, we need to focus on what is happening around us and how it affects us. Hope other Malayalee organizations will follow.

വിദ്യാധരൻ 2018-04-13 23:02:13
"എന്തോർക്കിലും കപടവൈഭമാർന്ന ലോകം 
പൊന്തുന്നു സാധുനിരതാണു വശംകെടുന്നു "  എന്ന് കുമാരനാശാൻ ഒരു തീയക്കുട്ടിയുടെ വിചാരത്തിൽ പറഞ്ഞതുപോലെയാണ്, രാഷ്ട്രീയവും മതവും ചേർന്ന് സാധാരണ ജനങ്ങളുടെ ജീവിതം ജനാധിപത്യത്തിന്റെയും അതില്ലെങ്കിൽ എങ്ങാണ്ടോ ഉള്ളൊരു സ്വർഗ്ഗത്തിന്റെ പേരിലും,  ലോകത്തെമ്പാടും കുട്ടിച്ചോറാക്കുന്നത് .  രാസവസ്തുക്കൾ ഉപയോഗിച്ച് അധികാരത്തിൽ പിടിച്ചു നിൽക്കാൻ സ്വന്ത ജനതയെ കൊല്ലുന്ന ആസാദ്, നെർവ് ഗ്യാസ് ഉപയോഗിച്ച് എതിരാളികളെ കൊന്നൊടുക്കുയും പിന്നീട് തന്നെക്കാൾ വൃത്തികേട്ട ഒരുത്തനു കൂട്ടക്കൊലക്ക് കൂട്ട് നിൽക്കുകയും ചെയ്യുന്ന പൂട്ടിൻ, അയാളെ മാതൃകാ പരുഷനാക്കി എന്തിനും ഏതിനും ദൈവത്തെ കൂട്ടുപിടിക്കുന്ന ട്രംപ്, അയാളുടെ പാപങ്ങൾ എല്ലാം ക്ഷമിച്ചു കൊടുത്ത തങ്ങളുടെ ആസനങ്ങൾ ഭദ്രമാക്കുന്ന ഇവാഞ്ചലിക്കൽ പശുവിനെ ദൈവമാക്കി മനുഷ്യനെ കൊല്ലുന്ന മതഭ്രാന്തർ, ഏഴുകന്യകമാരുമൊത്ത്  രതിക്രീഡയിൽ ഏർപ്പെടാൻ വേണ്ടി മനുഷ്യരുടെ കഴുത്തു വെട്ടുന്ന മനുഷ്യർ ഇവരൊക്കെ ജീവിക്കുന്ന ലോകത്തെ സുബോധത്തിലെത്തിക്കാൻ സാഹിത്യകാരന്മാർക്കും കവികൾക്കും  കഴിയും എന്നതിന് ചരിത്രം സാക്ഷിയാണ് .  ലോകം ഉണ്ടായപ്പോൾ തുടങ്ങി 'രക്തദാഹികളായ' മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കളും ഇവിടെയുണ്ടായിരുന്നു . പക്ഷെ ഇവരുടെ ഒരു പ്രത്യകത പച്ച കള്ളം പറഞ്ഞ് മനുഷ്യരെ അജ്ഞതയുടെ ഇരുട്ടറകളിൽ ബന്ധിക്കുകയായിരുന്നു എന്നതാണ്.  മനുഷ്യ നന്മയെ ലക്ഷ്യമാക്കിയുള്ള  കലാരൂപങ്ങൾക്ക്  വാൾമുനയുടെ മൂർച്ചയുണ്ടെന്ന് നമ്മളുടെ പൂർവ്വികർ വെളിപ്പെടുത്തിയിട്ടുണ്ട്   അങ്ങനെയുള്ള ഇരുട്ടറകളിൽ നിന്ന് മനുഷ്യരെ രക്ഷിക്കുകയെന്ന ദൗത്യമാണ് സാഹിത്യകാരന്മാരിൽ നിക്ഷിപ്‌തമായിരിക്കുന്നത് . മനുഷ്യർക്ക് മനസിലാക്കാനും ചിന്തിക്കാനുമുള്ള രൂപഭാവങ്ങൾ വേണമെന്നു മാത്രം ആ കലാരൂപങ്ങൾക്ക്  . ഇന്നത്തെ മീൻകറി കവിതകൾക്കും ബിംബങ്ങൾ കുത്തി നിറച്ച രചനകൾക്കും അതിനുള്ള കഴിവുണ്ടോ എന്ന് സംശയിക്കുന്നു. അഭ്യസ്‌തവിദ്യരല്ലാത്തതുകൊണ്ടല്ല ഈ ആധുനിക കുന്തനാണ്ടം ജനങ്ങൾക്ക് മനസിലാകാത്തത് . തിരക്ക് പിടിച്ച അവന്റെ ജീവിതത്തിൽ അത്തരം രചനകൾ വായിച്ച് സമയം കളയാൻ ഇല്ലാത്തതുകൊണ്ട് . അതുകൊണ്ടു ഒരുവക ഉടക്ക് കവിതകളും സമവാക്യ കവിതകളും സാഹിത്യവും എഴുതി വിടാതെ പറയാനുള്ളത് വ്യക്തമായി പറയുക സാധാരണക്കാരന് മനസിലാകും . അങ്ങനെ മനസ്സിൽ ആയിക്കഴിയുമ്പോൾ നല്ല മനുഷ്യ സ്നേഹികളെ നേതാക്കളായി തിരഞ്ഞെടുക്കാൻ അവരെ പ്രാപ്‌തരാക്കും അങ്ങനെ വരുമ്പോൾ 

സത്യം ശ്വസിച്ചും സമത്വം കണ്ടും സ്നേഹ-
സത്തു നുകർന്നു കൃതാർത്ഥരായി 
സദ്ധർമ്മത്തൂടെ നടക്കട്ടെ മാനവ -
രിദ്ധര സ്വർഗ്ഗമായ്ത്തീർന്നിട (ടും)ട്ടെ (സ്വാതന്ത്ര്യഗാഥ -ആശാൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക