Image

എല്‍.പി. ജി പ്ലാന്റിനെതിരെയുള്ള സമരത്തിനിടെ പോലീസ് അതിക്രമത്തിനെതിരെയുള്ള പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗ്

Published on 13 April, 2018
എല്‍.പി. ജി പ്ലാന്റിനെതിരെയുള്ള സമരത്തിനിടെ പോലീസ് അതിക്രമത്തിനെതിരെയുള്ള പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗ്
പുതുവൈപ്പിനില്‍ എല്‍.പി. ജി പ്ലാന്റിനെതിരെയുള്ള സമരത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗ് നടത്തി. കൊച്ചി മുന്‍ ഡി.സി.പി യതീഷ് ചന്ദ്രക്കെതിരായ പരാതിയിലാണ് സിറ്റിംഗ് നടന്നത്. യതീഷ് ചന്ദ്ര മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സ്വാദിഷ് സത്യന്റെ വാദമാണ് ഇന്ന് കേട്ടത്.

പോലീസ് മുന്നറിയിപ്പില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും സ്‌റ്റേഷനില്‍ പോലീസ് മോശമായി പെരുമാറിയെന്നും സ്വാദിഷ് സത്യന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തടസ്സപ്പെടുത്താനാണ് സമരക്കാര്‍ ഐ ജി ഓഫീസിന് മുന്നില്‍ എത്തിയത്. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും റോഡില്‍ തന്നെ നിന്നവര്‍ക്ക് നേരെയാണ് ബലം പ്രയോഗിച്ചതെന്നും യതീഷ് ചന്ദ്ര കമ്മീഷനെ ബോധിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക