Image

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍: ഒ.പികള്‍ പ്രവര്‍ത്തിക്കുന്നില്

Published on 13 April, 2018
ഡോക്ടര്‍മാര്‍  അനിശ്ചിതകാല സമരത്തില്‍: ഒ.പികള്‍ പ്രവര്‍ത്തിക്കുന്നില്
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരത്തില്‍ വലഞ്ഞ്‌ രോഗികള്‍. വ്യാഴാഴ്‌ച രാത്രി വൈകിയാണ്‌ സമരപ്രഖ്യാപനം വന്നത്‌. ഇതിനാല്‍ സമരവിവരം മിക്ക രോഗികളും അറിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ എത്തിയശഏഷം മാത്രമാണ്‌ മിക്കവരം വിവരം അറിയുന്നത്‌.

 ഇതും ചെറിയ തോതില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി. മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണ്‌ പണിമുടക്കുന്നത്‌. ഔട്ട്‌ പേഷ്യന്റ്‌ (ഒ.പി) വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. ജീവനക്കാരെ വര്‍ദ്ധിപ്പിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി സമയം വര്‍ദ്ധിപ്പച്ചതിലാണ്‌ പ്രതിഷേധം.

അധിക ഡ്യൂട്ടി സമയത്ത്‌ ഹാജരാകാതിരുന്ന പാലക്കാട്‌ കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.സി.കെ ജസ്‌നിയെ സസ്‌പെന്റ്‌ ചെയ്‌തതാണ്‌ പെട്ടന്നുള്ള പ്രകോപനത്തിന്‌ കാരണം. ആര്‍ദ്രം പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണു സമരത്തിനു പിന്നിലെന്ന്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു. അതേസമയം, സമരത്തില്‍ കേരള ഗസറ്റഡ്‌ ഓഫിസ്‌ അസോസിയേഷന്‍ പങ്കെടുക്കില്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

ഒ.പി പ്രവര്‍ത്തിക്കല്ലെങ്കിലും അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുമാത്രം ചികിത്സ നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക