Image

ഇന്ത്യന്‍ അമേരിക്കന്‍ യുവ വ്യവസായി ആനന്ദ് പട്ടേല്‍ വിമാനാപകത്തില്‍ കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ Published on 13 April, 2018
ഇന്ത്യന്‍ അമേരിക്കന്‍ യുവ വ്യവസായി ആനന്ദ് പട്ടേല്‍ വിമാനാപകത്തില്‍ കൊല്ലപ്പെട്ടു
അരിസോണാ: ഏപ്രില്‍ 9 തിങ്കളാഴ്ച വൈകിട്ട് അരിസോണ ഫിനിക്‌സിന് സമീപം ഉണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട് ആറ് പേരുടെ വിവരങ്ങള്‍ പോലീസ് ഇന്ന് വെളിപ്പെടുത്തി. ഇന്ത്യന്‍ അമേരിക്കന്‍ യുവ വ്യവസായ സംരഭകന്‍ ആനന്ദ് പട്ടേലും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അരിസോണയില്‍ നിന്നും ലാസ്വേഗസിലേക്ക് 6 ഇന്‍സ്റ്റാഗ്രാം പ്ലെയേഴ്‌സിനെ കയറ്റി പുറപ്പെട്ട വിമാനം പറന്നകന്ന് ഏതാനം മിനിട്ടുകള്‍ക്കകം തകര്‍ന്ന് വീണ് തീ പിടിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ജെയിംസ് പെട്രോസയു(28)ടേതായിരുന്ന തകര്‍ന്ന് വീണ വിമാനം.

സ്‌കോട്ട്‌ഡെയ്ല്‍ ചാമ്പ്യന്‍സ് ഗോള്‍ഫ് കോഴ്‌സിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. ജെയിംസായിരുന്നു വിമാനം പറഞ്ഞിരുന്നത്.

കൊല്ലപ്പെട്ട ആനന്ദ് പട്ടേലും ഇരട്ട സഹോദരനുമായ ആകാശ് പട്ടേലും 2009 ലാണ് ഉപരി പഠനാര്‍ത്ഥം ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തിയത്.

വസ്ത്ര നിര്‍മ്മാണ ഗാലയുടെ കൊ ഫൗണ്ടറായ ആനന്ദ് പട്ടേല്‍ ഒക്കലഹോമയിലാണ് താമസിക്കുന്നത്. സുപ്രസിദ്ധ ഇന്‍സ്റ്റഗ്രാം മോഡല്‍ മറിയ കുശല്‍, മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

വിമാന യാത്രയില്‍ ആനന്ദം കണ്ടെത്തിയിരുന്ന ആനന്ദ് പട്ടേലിന്റെ ആകസ്മിക മരണം സഹോദരനായ ആകാശ പട്ടേലാണ് സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ അമേരിക്കന്‍ യുവ വ്യവസായി ആനന്ദ് പട്ടേല്‍ വിമാനാപകത്തില്‍ കൊല്ലപ്പെട്ടുഇന്ത്യന്‍ അമേരിക്കന്‍ യുവ വ്യവസായി ആനന്ദ് പട്ടേല്‍ വിമാനാപകത്തില്‍ കൊല്ലപ്പെട്ടുഇന്ത്യന്‍ അമേരിക്കന്‍ യുവ വ്യവസായി ആനന്ദ് പട്ടേല്‍ വിമാനാപകത്തില്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക