Image

ദിഗ്‌വിജയ്‌ സിങ്ങിന്റെ ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന: ബി.ജെ.പി എം.പിക്കെതിരെ പ്രതിഷേധം

Published on 13 April, 2018
ദിഗ്‌വിജയ്‌ സിങ്ങിന്റെ ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന:  ബി.ജെ.പി എം.പിക്കെതിരെ പ്രതിഷേധം

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദി്‌ഗ്‌വിജയ്‌ സിങ്ങിന്റെ ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവനയുമായി ബി.ജെ.പി എം.പി.

ദിഗ്‌ വിജയ്‌ സിങ്ങിന്റെ ഭാര്യ ഒരു ഐറ്റം ആണെന്നായിരുന്നു മധ്യപ്രദേശിലെ ദേവാസില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ മനോഹര്‍ അണ്ട്വാലിന്റെ പ്രസ്‌താവന.

പാര്‍ലമെന്റ്‌ സ്‌തംഭനത്തില്‍ പ്രതിഷേധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി എം.പിമാരും നടത്തുന്ന നിരാഹാര സമരത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

മധ്യപ്രദേശിലെ മുന്‍മുഖ്യമന്ത്രിയായിരുന്ന ദിഗ്‌ വിജയ്‌ സിങ്ങിനെ കുറിച്ച്‌ സംസാരിച്ചു തുടങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ നല്ല ഒരു ഐറ്റം തന്നെയാണെന്ന്‌ ബി.ജെ.പി എം.പി പറഞ്ഞത്‌.

ഇദ്ദേഹത്തിന്റെ പ്രസ്‌താവന കേട്ട്‌ സദസിലുള്ള ബി.ജെ.പി നേതാക്കള്‍ എല്ലാം ചിരിക്കുകയും ചെയ്‌തു. മധ്യപ്രദേശ്‌ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തേയും എം.പി വിമര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക