Image

ചെറുവിരല്‍ അകലെ പുരസ്‌കാരം വഴുതി ഇന്ദ്രന്‍സ്, പാര്‍വതി; പ്രശംസിച്ച് ജൂറി

Published on 13 April, 2018
 ചെറുവിരല്‍ അകലെ പുരസ്‌കാരം വഴുതി ഇന്ദ്രന്‍സ്, പാര്‍വതി; പ്രശംസിച്ച് ജൂറി
മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ മ​ല​യാ​ള താ​ര​ങ്ങ​ളി​ൽ​നി​ന്നു വ​ഴു​തി​പ്പോ​യ​ത് ചെ​റു​വി​ര​ൽ അ​ക​ല​ത്തി​ൽ. മി​ക​ച്ച ന​ട​ൻ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ദ്ര​ൻ​സ്(​ആ​ളൊ​രു​ക്കം), മി​ക​ച്ച ന​ടി​ക്കു​ള്ള വി​ഭാ​ഗ​ത്തി​ൽ പാ​ർ​വ​തി(​ടേ​ക്ക് ഓ​ഫ്) എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം ന​ഷ്ട​പ്പെ​ട്ട​ത്. 

ദേ​ശീ​യ പു​ര​സ്കാ​ര ജൂ​റി ചെ​യ​ർ​മാ​ൻ ശേ​ഖ​ർ ക​പൂ​ർ ഇ​ക്കാ​ര്യം പ​റ​യു​ക​യും ചെ​യ്തു. ആ​ളൊ​രു​ക്ക​ത്തി​ലെ ഇ​ന്ദ്ര​ൻ​സി​ന്റെ പ്ര​ക​ട​നം മ​നോ​ഹ​ര​മാ​യി​രു​ന്നെ​ന്ന് ശേ​ഖ​ർ ക​പൂ​ർ പ​റ​ഞ്ഞു. മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​ര പോ​രാ​ട്ട​ത്തി​ൽ പാ​ർ​വ​തി അ​വ​സാ​നം വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും മ​നോ​ഹ​ര​മാ​യ പ്ര​ക​ട​ന​മാ​ണ് അ​വ​ർ കാ​ഴ്ച​വ​ച്ച​തെ​ന്നും ജൂ​റി വി​ല​യി​രു​ത്തി. അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി(​മോം)​യു​മാ​യി പോ​രാ​ടി​യാ​ണ് പാ​ർ​വ​തി പി​ന്ത​ള്ള​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, ടേ​ക്ക് ഓ​ഫി​നും ചി​ത്ര​ത്തി​ലെ പാ​ർ​വ​തി​യു​ടെ പ്ര​ക​ട​ന​ത്തി​നും ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം ല​ഭി​ച്ചു. ആ​ളൊ​രു​ക്കം സാ​മൂ​ഹ്യ​പ്ര​സ​ക്തി​യു​ള്ള മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള നേ​ട്ടം സ്വ​ന്ത​മാ​ക്കി. നേ​ര​ത്തെ, ഇ​ന്ദ്ര​ൻ​സും പാ​ർ​വ​തി​യും മി​ക​ച്ച ന​ട​നും ന​ടി​ക്കു​മു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക