Image

സന്തോഷം, അടുത്ത സിനിമയ്ക്കുള്ള പ്രചോദനം; പ്രതികരിച്ച് ദിലീഷ് പോത്തന്‍

Published on 13 April, 2018
സന്തോഷം, അടുത്ത സിനിമയ്ക്കുള്ള പ്രചോദനം; പ്രതികരിച്ച് ദിലീഷ് പോത്തന്‍
മികച്ച മലയാള സിനിമയായി തൊണ്ടിമുതലും ദ്യക്‌സാക്ഷിയും തെരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. പുരസ്‌കാരം പ്രഖ്യാപിച്ചതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവാര്‍ഡ് സന്തോഷമുള്ള കാര്യമാണ്. പുരസ്‌കാരം അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണ്. മഹേഷിന്റെ പ്രതികാരം എന്ന എന്റെ ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതല്‍ പോലുള്ള ചിത്രം ചെയ്യാന്‍ പ്രചോദനമായത്. ഞാന്‍ ഒറ്റയ്ക്കല്ല, ഈ സിനിമയുടെ ഭാഗമായി നിന്ന ഒരുപാട് ആളുകള്‍, അവരുടെ പ്രയത്‌നങ്ങള്‍ക്കു കൂടിയുള്ളതാണ് ഈ അവാര്‍ഡ്- പോത്തന്‍ പറഞ്ഞു.

തൊണ്ടി മുതലാണ് മികച്ച സിനിമ എന്നു വിശ്വസിക്കുന്നില്ല. എന്നാല്‍ നല്ല സിനിമകളില്‍ ഒന്നാണു തൊണ്ടിമുതല്‍ എന്നു പറയാനാകുമെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വര്‍ഷവും ദിലീഷ് പോത്തന്‍ ചിത്രം ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും മഹേഷിന്റെ പ്രതികാരം നേടി. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശ്യാം പുഷ്‌കരനാണ് അവാര്‍ഡ് ലഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക