Image

സുഷമ സ്വരാജ് അഫ്ഗാന്‍ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published on 13 April, 2018
സുഷമ സ്വരാജ് അഫ്ഗാന്‍ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അഫ്ഗാന്‍ പ്രതിരോധമന്ത്രി ലഫ്. താരിഖ് ഷാ ബഹ്‌റാമിയുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണേഷ്യയിലെ ഭീകരതയെ ചെറുക്കാന്‍ നടപടികള്‍ സ്വീകരിമെന്നും അവര്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനുള്ള അഫ്ഗാനിസ്ഥാന്റെ എല്ലാ നടപടികള്‍ക്കും ഉറച്ച പിന്തുണ നല്‍കുമെന്നും സുഷമ പറഞ്ഞു. 

തഴിനാട്ടിലെ മഹാബലിപുരത്തു നടക്കുന്ന ഡിഫന്‍സ് എക്‌സ്‌പോ 2018 പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരിഖ്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഭീകരതയ്‌ക്കെതിരായ അഫ്ഗാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ചും താരിഖ് കൂടിക്കാഴ്ചയില്‍ വിശീദികരിച്ചു. 

പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായും നേരത്തെ താരിഖ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക