Image

മല്‍സരത്തില്‍ ഉറച്ചു മാത്യു വര്‍ഗ്ഗീസ്; ഫോമാ കണ്‍വന്‍ഷന്‍ ന്യു യോര്‍ക്കില്‍ നടത്തണം

Published on 13 April, 2018
മല്‍സരത്തില്‍ ഉറച്ചു മാത്യു വര്‍ഗ്ഗീസ്; ഫോമാ കണ്‍വന്‍ഷന്‍ ന്യു യോര്‍ക്കില്‍ നടത്തണം
ബാള്‍ട്ടിമോര്‍: ഫോമാ ജനറല്‍ സെക്രട്ടറിയായി മല്‍സരിക്കുന്ന നാഷണല്‍ കമ്മറ്റി അംഗം മാത്യു വര്‍ഗ്ഗീസ് (ബിജു) അടുത്ത കണ്‍ വന്‍ഷന്‍ ന്യു യോര്‍ക്കില്‍ നടത്തുന്നതിനെ അനുകൂലിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജോണ്‍ സി. വര്‍ഗീസിനെയും പിന്തുണക്കുന്നു.
തുടക്കത്തില്‍ ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും ഇപ്പോള്‍ വാഷിംഗ്ടണ്‍ ഡി.സി മേഖലയിലെ സംഘടനകളും പ്രവര്‍ത്തകരും തന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിക്കുന്നുവെന്നു മാത്യു വര്‍ഗീസ് പറഞ്ഞു. റീജിയണില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ വരുമ്പോള്‍ ഒറ്റക്കെട്ടായി പിന്തുണക്കുന്ന പാരമ്പര്യമാണിവിടെയുള്ളത്.
മല്‍സരിക്കുന്നതു സംബന്ധിച്ച് എല്ലാവരുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുന്നത് വൈകിയതിനാലാണ് ന്യു ജെഴ്‌സിയില്‍ മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.
മല്‍സര രംഗത്ത് മറ്റ്തടസങ്ങളൊന്നുമില്ല. മല്‍സരത്തില്‍ ഉറച്ചു നില്‍ക്കും.
അതേ സമയം ന്യു യോര്‍ക്ക് കണ്‍ വന്‍ഷനെ ആരു പിന്തുണച്ചാലും അതിനെ സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ സി വര്‍ഗീസ് വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി സ്ഥാനം ഭാരിച്ച ഉത്തരവാദിത്വമാണെന്ന് പൂര്‍ണ ബോധ്യമുണ്ട്. ഇതിനെ ഒരു മത്സരമായിട്ടല്ല കാണുന്നത്. വ്യക്തി പ്രകടനത്തേക്കാള്‍ ടീം വര്‍ക്കിലാണു എനിക്കു വിശ്വാസമുള്ളത്-മാത്യു വര്‍ഗീസ് പറഞ്ഞു.
വിജയാപജയങ്ങളെപറ്റി ആശങ്കയൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം ന്യു യോര്‍ക്കില്‍ നടത്തിയ ഫോമാ 20/20 ക്രിക്കറ്റ് ടൂര്‍ണമെന്റിനു നേത്രുത്വം കൊടുത്തത് മാത്യു വര്‍ഗീസാണ്. 'അതു വലിയ വിജയമായിരുന്നു. മൂന്നു സ്റ്റേറ്റുകളില്‍ നിന്നും ടീമുകള്‍ പങ്കെടുത്തു. ടീമുകളുടെയും കാണികളുടെയും എണ്ണം മാത്രമല്ല മൊത്തതിലുള്ള പരിപാടികളെല്ലാം മികച്ചതായി. ഈ ടൂര്‍ണമന്റ് യുവതലമുറക്ക് ഏറെ പ്രയോജനകരമായി.
'ജയിച്ചാല്‍ ക്രിക്കറ്റ് ടൂര്‍ണമന്റ് ദേശീയ തലത്തില്‍ നടത്തും. അതു പോലെ പ്രൊഫഷണല്‍ സമ്മിറ്റും വാഷിംഗ്ടണ്‍ ഡി.സിയില്‍ സംഘടിപ്പിക്കും-മാത്യു വര്‍ഗീസ് പറഞ്ഞു
യുവ ജനതയെ ഫോമയുടെ കുടക്കീഴില്‍ അണിനിരത്തുക, ഫോമയെ കൂടുതല്‍ ജനകീയവത്കരിക്കുക, ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുക, അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങളിലും ബുദ്ധിമുട്ടുകളിലും കൈത്താങ്ങാകുക എന്നിവയാണു മറ്റു ലക്ഷ്യങ്ങള്‍.
ഫോമയുടെ തുടക്കം മുതല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിച്ചു. രണ്ടു വര്‍ഷമായി നാഷണല്‍ കമ്മറ്റി അംഗമെന്ന നിലയില്‍സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ഥ്യമുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒരു കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
വ്യക്തിപരമായ താല്പര്യങ്ങളൊന്നും ഇല്ല. സംഘടനയുടെ കുടക്കീഴില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യം.
വിദ്യാര്‍ത്ഥിയായിരിക്കെ അമേരിക്കയിലെത്തിയ മാത്യു വര്‍ഗീസ് ന്യു യോര്‍ക്കില്‍ നിന്നാണു ബാള്‍ട്ടിമോറിലേക്കു പോയത്. വന്ന കാലം മുതല്‍ സാമൂഹിക-സാംസ്‌കാരിക കായിക സംഘടനകളിലും മാര്‍ത്തോമ്മാ യുവജന സഖ്യത്തിലും സജീവ പ്രവര്‍ത്തകനായിരുന്നു. 1991 ല്‍ ന്യൂയോര്‍ക്കില്‍ മാത്യു വര്‍ഗീസ് ക്യാപ്റ്റന്‍ ആയി തുടക്കമിട്ട കേരള ക്രിക്കറ്റ് ക്ലബ്ബാണ് ഇപ്പോഴത്തെ മില്ലേനിയം ക്രിക്കറ്റ് ക്ലബ്.
പുതുതലമുറയെ ഫോമയുടെ ശക്തിയാക്കി മാറ്റുവാനുംഫോമയുടെ ജനപ്രിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനും ജനറല്‍ സെക്രട്ടറിയായി തന്നെ തെരെഞ്ഞെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫോമാ കുടുംബാംഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു മാത്യു വര്‍ഗീസ് പറഞ്ഞു.
സെക്രട്ടറി സ്ഥാനത്തേക്ക്ന്യു യോര്‍ക്കില്‍ നിന്നുള്ള ജോസ് ഏബ്രഹാം മാത്രമാണ് എതിര്‍ സ്ഥാനാര്‍ഥി. 
Join WhatsApp News
Fomettan 2018-04-13 14:55:52
ആരിക്കെ എവിടെ 
Salim
Annamma??
മാത്യു വർഗീസ് 
ഷിനു 
സാജു?? 
ജെയിൻ?? 

ചാമത്തിൽ 
വിൻസന്റ് ബോസ്സ്?? 
ജോസ് എബ്രഹാം?? 
റെജി ചെറിയാൻ??? 
രേഖ??? 
ജോസ് sebaastyan???

ഡാളസ് vaala 2018-04-13 15:00:07
ഞങ്ങളുടെ പ്രസഡന്റ് സ്ഥാനാർത്ഥിയെ ഞങ്ങളാരും കണ്ടിട്ടില്ല.  ഡാളസ്സിൽ നിന്നും ഒന്നോ രണ്ടോ പേരാണ് കൺവൻഷനു പോകുന്നത്.  ഭയങ്കര ജനപിന്തുണ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക