Image

സിറിയക്കെതിരെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് സൈനിക ആക്രമണം തുടങ്ങി

Published on 13 April, 2018
സിറിയക്കെതിരെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് സൈനിക ആക്രമണം തുടങ്ങി
വഷിംഗ്ടണ്‍, ഡി.സി: രാസായുധം പ്രയോഗിച്ച് ജനങ്ങളെ കൊല്ലുന്നുവെന്നാരോപിച്ച് സിറിയയിലെ ബഷാര്‍ അസദ് ഭരണകൂടത്തിനെതിരെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുടെ സേനകള്‍ ആക്രമണം തുടങ്ങി.
സൈനിക നടപടിക്കു താന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് ട്രമ്പ് അറിയിച്ചു. രാസായുധം ഉണ്ടാക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ക്രുത്യമായ ആക്രമണമാണു നടത്തുന്നത്
രാസായുധം പ്രയോഗിക്കുന്ന കാലത്തോളം സിറിയക്കെതിരെ ആക്രമണം തുടരുമെന്നു പ്രസിഡന്റ് ട്രമ്പ് വ്യക്തമാക്കി. എന്നാല്‍ എല്ലാ കാലവും സിറിയയില്‍ തുടരുമെന്ന് അര്‍ഥമില്ല.
അസദ് ഭരണകൂടത്തെ പിന്തൂണക്കുന്ന റഷ്യന്‍ നിലപാട് എന്തായിരിക്കുമെന്നു വ്യക്തമല്ല. അസദ് ഭരണകൂടം പോയാല്‍ ഇറാഖില്‍ സംഭവിച്ച പോലെ മുസ്ലിം തീവ്രവാദികള്‍ സിറിയയിലും ശക്തിപ്പെടുമെന്ന ഭീതിയുമുണ്ട്. ഇറാഖിലും ഈജിപ്തിലും നടന്ന പോലെ ക്രെസ്തവരെയും മറ്റു ന്യൂനപക്ഷങ്ങെളെയും കൂട്ടക്കുരുതി തന്നെ ചെയ്യാനും ഭീകരര്‍ക്ക് ഇത് വഴിയൊരൂക്കുമെന്നും ഒരു വിഭാഗം പറയുന്നു. 
Join WhatsApp News
Boby Varghese 2018-04-14 09:01:01
Remember the red line drawn by President Obama? Finally when Obama did send some missiles, it hit the ass of some donkeys.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക