Image

കേരള പോലീസിന് എന്തു പറ്റി, തുടര്‍ച്ചയായ ആത്മഹത്യകള്‍, തിരുവനന്തപുരത്ത് രണ്ടുപോലീസുകാര്‍ ജീവനൊടുക്കി

Published on 13 April, 2018
കേരള പോലീസിന് എന്തു പറ്റി, തുടര്‍ച്ചയായ ആത്മഹത്യകള്‍, തിരുവനന്തപുരത്ത് രണ്ടുപോലീസുകാര്‍ ജീവനൊടുക്കി
തിരുവനന്തപുരത്ത് രണ്ടുപോലീസുകാരുടെ ആത്മഹത്യ. പൂജപ്പുര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അരുണ്‍, പൂന്തുറ പോലീസ് സ്‌റ്റേഷനിലെ പ്രസന്നന്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്. തൊഴില്‍പരമായ മാനസിക സമ്മര്‍ദ്ദം നിമിത്തമാണ് അരുണ്‍ ആത്മഹത്യ ചെയ്തതെന്ന് അറിയുന്നു. തലസ്ഥാന നഗരിയിലുള്ള പോലീസ് സേനാംഗങ്ങളുടെ ഒരേ ദിവസമുള്ള ആത്മഹത്യ കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിവെക്കുകയാണ്.

2017 ല്‍ ആദ്യത്തെ ഒമ്പതുമാസത്തിനിടെയില്‍ 16 പേരാണ് ആത്മഹത്യ ചെയ്തത്. പിന്നീടുള്ള മൂന്നുമാസം നാലുപേരും.

ജോലി ഭാരവും തുടര്‍ന്നുളള മാനസിക സംഘര്‍ഷവും മൂലം മുമ്പൊരിക്കലുമില്ലാത്ത വിധം സേനയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നുണ്ട്. പൊലീസുകാരുടെ ആത്മഹത്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ തുടര്‍ക്കഥയാണ്. ഡ്യൂട്ടി ഭാരം കുറയ്ക്കാനോ സേനാംഗങ്ങളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനോ ഉളള ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സേനാംഗങ്ങള്‍ അടക്കം പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക