Image

ഒടുവില്‍ മോഡി സമ്മതിച്ചു: കത്‌വ, ഉന്നവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനകരം

Published on 13 April, 2018
ഒടുവില്‍ മോഡി സമ്മതിച്ചു: കത്‌വ, ഉന്നവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനകരം

കത്‌വ, ഉന്നാവോ പീഡനക്കേസുകളില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്‌വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും എന്ത് വില കൊടുത്തും നമ്മുടെ മകള്‍ക്ക് നീതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെട്ട ഉന്നാവോ സംഭവത്തിലും എട്ട് വയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കത്‌വ, ഉന്നാവോ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.


നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ മോദിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മൗനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ദ്ധിക്കുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എന്താണ് കരുതുന്നത്.? എന്തുകൊണ്ട് ബലാത്സംഘക്കേസുകളിലും കൊലപാതകങ്ങളിലും പ്രതികള്‍ക്ക് ഭരണകൂട സംരക്ഷണം ലഭിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
josecheripuram 2018-04-15 20:32:33
A PERSON IN A RESPONSIBLE POSITION KEEP MUM/NOT RESPONDING, IS AS GUILTY AS THE CULPRICT.REMBiER ''BEESHMER'',HE DID NOT SPEAK WHEN PANCHALI WAS MOLESTED .AND EVERY ONE KNOWS HOW HIS END WAS."SARASHYA".
josecheripuram 2018-04-15 20:45:48
ONE  GUJARATEE  FOUGHT OUR  FREEDOM,ANOTHER GUJARATEE FIGHTING FOR OUR SLAVERY.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക