Image

കത്വ ചെങ്ങന്നൂരില്‍ കത്തിക്കയറുന്നു, ബിജെപിക്കാര്‍ വോട്ട് ചോദിച്ചെത്തരുതെന്ന് പോസ്റ്ററുകള്‍

Published on 13 April, 2018
കത്വ ചെങ്ങന്നൂരില്‍ കത്തിക്കയറുന്നു, ബിജെപിക്കാര്‍ വോട്ട് ചോദിച്ചെത്തരുതെന്ന് പോസ്റ്ററുകള്‍
കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയായ ആസിഫയെന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ചെങ്ങന്നൂരിലെ വീടുകള്‍ക്ക് മുന്നില്‍ കനത്ത ഭാഷയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വീട്ടില്‍ പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളുണ്ട്. ദയവായി ബി.ജെ.പിക്കാര്‍ ഈ വീട്ടില്‍ വോട്ട് ചോദിക്കാനായി കയറരുത് എന്നിവ ഉള്‍പ്പെടെയാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍. ഇത്തരം നോട്ടീസുകള്‍ സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുകയാണ്.

സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല ഇവിടെയും കുഞ്ഞു മക്കളുണ്ട് എന്ന പോസ്റ്റുറുകളാണ് വീടുകള്‍ക്ക് മുന്നില്‍ നിരന്നത്. ആസിഫയുടെ കൊലപാതകത്തിലെ പ്രതിഷേധം രാജ്യമാകമാനം പടരുകയാണ്. ആസിഫയുടെ മരണത്തെ വര്‍ഗീയ വത്കരിരിച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെ സ്ഥാപനത്തില്‍ പുറത്താക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക