Image

ചീഫ്‌ ജസ്റ്റിസിന്‌ കത്ത്‌ നല്‍കിയതില്‍ വിശദീകരണവുമായി ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌

Published on 14 April, 2018
ചീഫ്‌ ജസ്റ്റിസിന്‌ കത്ത്‌ നല്‍കിയതില്‍ വിശദീകരണവുമായി ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌


ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന്‌ കത്ത്‌ നല്‍കിയതില്‍ വിശദീകരണവുമായി ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌. ജഡ്‌ജിയായല്ല പൗരനായാണ്‌ ഇടപെട്ടതെന്നും, ഇപ്പോഴുള്ള തിരുത്തലുകള്‍ ജുഡീഷ്യറി നല്ല രീതിയിലേക്ക്‌ എത്തിക്കാനുള്ള ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരാഖണ്ഡ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫ്‌, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്‌ജിമാരായി ഉയര്‍ത്തിയ കൊളീജിയം തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെയാണ്‌ സുപ്രീംകോടതി ഇനിയും മൗനം തുടരരുത്‌ എന്നാവശ്യപ്പെട്ട്‌ കൊണ്ട്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ ചീഫ്‌ ജസ്റ്റിസിന്‌ കത്തയച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക